"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

മണിപ്പൂരിലെ തൗബാൽ ജില്ലയിൽ വീണ്ടും വംശീയ സംഘർഷം: ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കല്ലേറിലും വെടിവെയ്പ്പിലും ഒരാൾ കൊല്ലപ്പെട്ടു; വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഇംഫാല്‍: മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് അക്രമം നടന്ന പ്രദേശങ്ങളില്‍ അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷത്തിനിടെ ഏതാനും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടിട്ടുണ്ട്. 


ഇംഫാലില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഖംഗബൂക്ക് ഗ്രാമത്തില്‍ സംഗീത പരിപാടി നടക്കുകയായിരുന്ന ഗ്രൗണ്ടിലേക്ക് ഒരു സംഘം ആളുകള്‍ കല്ലെറിഞ്ഞതോടെയാണ് ഞായറാഴ്ച രാത്രി പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.


ഖംഗബൂക്ക്, സംഗൈയുംഫാം എന്നീ ഗ്രാമങ്ങളിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടാകുകയും തുടര്‍ന്ന് അക്രമം പടരുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ അജ്ഞാതര്‍ നടത്തിയ വെടിവെയ്പ്പില്‍ തലയ്ക്ക് വെടിയേറ്റ ലൈഷ്രാം രാകേഷ് എന്നയാളാണ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. കല്ലേറില്‍ പരിക്കേറ്റ നിരവധി പേര്‍ ചികിത്സയിലാണ്. 

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാന-കേന്ദ്ര സേനകളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പൊതുസമാധാന തകര്‍ച്ചയും ജീവനും സ്വത്തിനും ഭീഷണിയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്ന് തൗബാല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

 

Get more updates from Pudukad News on Google