"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെയ്പ്പിൽ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്: അക്രമികൾ വിദേശത്തേക്ക് കടന്നാലും വേട്ടയാടിപ്പിടിക്കും; അന്വേഷണത്തിനായി 15 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

നാഗ്പൂര്‍: ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിന്റെ കാറിന് നേരെ മുംബൈയില്‍ വെടിവെയ്പ്പ് നടത്തിയ പ്രതികള്‍ സംസ്ഥാനത്തിന് പുറത്തോ വിദേശത്തോ ആണെങ്കിലും അവരെ വേട്ടയാടിപ്പിടിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 


സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും സൂചനകളും മുംബൈ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം നാഗ്പൂരില്‍ വ്യക്തമാക്കി.


കുറ്റവാളികളെ പിടികൂടാന്‍ മറ്റ് സംസ്ഥാനങ്ങളുടെ സഹകരണവും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറഞ്ഞുനിന്ന് ആക്രമണം നടത്തുന്ന ഭീരുക്കളാണ് ഇതിന് പിന്നിലെന്നും അവരുടെ ശ്രമങ്ങള്‍ തകര്‍ക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ടൈഗര്‍ ഷ്രോഫുമായി ഫോണില്‍ സംസാരിച്ചതായും അദ്ദേഹത്തിന് പൂര്‍ണ്ണ സുരക്ഷ ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. 


ജൂഹു മേഖലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് 36 കാരനായ നടന്റെ കാറിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ താരത്തിന്റെ ഡ്രൈവര്‍ ഫിര്‍ദൗസിനും ഓട്ടോ ഡ്രൈവര്‍ ചൗഹാനും പരിക്കേറ്റിരുന്നു. 


കേസ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ചും ലോക്കല്‍ പോലീസും ഉള്‍പ്പെടുന്ന 15 പ്രത്യേക സംഘങ്ങളെയാണ് മുംബൈ പോലീസ് രൂപീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Get more updates from Pudukad News on Google