‘ഭാവിയിൽ ശത്രുതാപരമായ US ഭരണകൂടം വന്നേക്കാം, ഇന്ത്യയുമായി സഹകരണം ശക്തമാക്കണം’: നെതന്യാഹു | Benjamin Netanyahu

Current: മലയാളം

ടെൽ അവീവ്: ഭാവിയിൽ അമേരിക്കയിൽ തങ്ങൾക്ക് എതിരെ നിൽക്കുന്ന ഒരു ഭരണകൂടം അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്നും, അത് നേരിടാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി നയതന്ത്ര ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബർ 27-ന് നടക്കുന്ന ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് നെതന്യാഹു തൻ്റെ വിദേശനയ നിലപാട് വ്യക്തമാക്കിയത്.(Benjamin Netanyahu Warns Hostile US Administration Wants Stronger India Alliance Israel Election)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. “അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇസ്രായേലിനോട് ശത്രുതാപരമായ നിലപാടുകളുള്ള ഒരു പ്രസിഡന്റ് യു.എസിൽ അധികാരത്തിൽ വന്നേക്കാം. അത്തരമൊരു സാഹചര്യം വന്നാൽ അതിനെ നമ്മൾ എങ്ങനെ നേരിടും?” എന്ന് നെതന്യാഹു ചോദിച്ചു. ട്രംപിന്റെ ഭരണകാലയളവിലെ ബാക്കി സമയം പരമാവധി പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം ഇന്ത്യ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവരുമായി ബന്ധം ശക്തമാക്കണം.
“ഇന്ത്യ ഒരു ചെറിയ രാജ്യമല്ല. ഇസ്രായേലിന് ലോകരാജ്യങ്ങൾക്കിടയിൽ കൂടുതൽ വിശ്വസ്തരായ പങ്കാളികളെ ആവശ്യമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുന്നുവെന്ന വിമർശനങ്ങൾ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധവും ഇന്ത്യക്കാരുടെ സ്നേഹവും മുൻപും നെതന്യാഹു ചൂണ്ടിക്കാണിച്ചിരുന്നു.
Story Summary
Israeli Prime Minister Benjamin Netanyahu warned that Israel might face a hostile US administration in the future and advocated for building stronger ties with major powers like India and Latin American nations. His statement comes days before the October 27 Israeli elections and shortly after receiving an endorsement from Donald Trump.






