വിമൻസ് സോഫ്റ്റ്ബോൾ ഏഷ്യ കപ്പിൽ പങ്കെടുത്ത് തിരികെ എത്തിയ ഇന്ത്യൻ ടീം അംഗം ശ്രീപാർവ്വതി കെ. അനീഷിന് സ്വീകരണം നൽകി

🌐 Select your Language:
Current: മലയാളം
Current: മലയാളം

മുളന്തുരുത്തി: ചൈനയിൽ ഒക്ടോബര് 12 മുതൽ 17 വരെ നടന്ന യു-15 വിമൻസ് സോഫ്റ്റ്ബോൾ ഏഷ്യ കപ്പിൽ പങ്കെടുത്ത് തിരികെ എത്തിയ ഇന്ത്യൻ ടീം അംഗം ശ്രീപാർവ്വതി കെ. അനീഷിന് ജന്മ നാട്ടിൽ സ്വീകരണം നൽകി.

മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ്ജ്, വാർഡ് മെമ്പർ സുജാത ബാബു, കോച്ച് വിനു എം.സി, പൗരപ്രമുഖർ, കുടുംബശ്രീ അംഗങ്ങൾ, സ്റ്റെല്ല മേരീസ് കോൺവെന്റ് സ്കൂളിലെ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ എന്നിവർ ചേർന്ന് ആദരിച്ചു.
Get more updates from Pudukad News on Google






