വർക്കലയിൽ ബ്രിട്ടീഷ് വനിതയ്ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; 28കാരൻ അറസ്റ്റിൽ | Varkala British woman sexual assault complaint

Current: മലയാളം

തിരുവനന്തപുരം: വർക്കലയിൽ ബ്രിട്ടീഷ് വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു (Varkala British woman sexual assault complaint). വർക്കലയിൽ 20 വർഷമായി താമസിക്കുന്ന 53കാരിയായ ബ്രിട്ടീഷ് വനിതയാണ് അതിക്രമത്തിന് ഇരയായത്. ഷഹദ് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി 1.30ഓടെയാണ് സംഭവം. വർക്കലയിലെ ഒരു റെസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ശേഷം ഇരുചക്രവാഹനം എടുക്കാൻ എത്തിയപ്പോഴാണ് യുവാവ് വനിതയെ ആക്രമിച്ചതെന്നാണ് പരാതി.
ബഹളം കേട്ട് ഓടിയെത്തി നാട്ടുകാർ
വനിതയെ കടന്നുപിടിച്ചതായും ചെറുത്തുനിന്നപ്പോൾ അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. തുടർന്ന് വനിത ബഹളം വെച്ചതോടെ പ്രദേശവാസികളും നാട്ടുകാരും സ്ഥലത്തെത്തി യുവാവിനെ പിടികൂടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിദേശ വനിത പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Story Summary:
A 28-year-old man identified as Shahad has been arrested by police following a complaint of sexual assault involving a 53-year-old British woman who has lived in Varkala for 20 years. The alleged incident occurred at around 1:30 a.m. after she left a restaurant and went to retrieve her two-wheeler. Local residents reportedly intervened after hearing her cries for help.






