"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
“നേപ്പാളിലേക്ക് കടന്നു, ഒടുവിൽ നാഗ്പുരിൽ പിടിയിൽ”: ലക്നൗ റെസ്റ്റോറന്റ് ഉടമയുടെ മരണത്തിൽ ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ | Shraddha Dubey Arrested   •  രണ്ടാമത്തെ മകൾക്ക് ‘ദേവി’ എന്ന് പേരിട്ട് ദീപികയും രൺവീറും; കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവെച്ച് താരദമ്പതികൾ | Deepika Padukone   •  അഞ്ചുതെങ്ങിൽ കാണാതായ 65കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കായിക്കരക്കടവിൽ, മരണകാരണം വ്യക്തമല്ല | Anchuthengu Woman Found Dead   •  തെരഞ്ഞെടുപ്പ് കമ്മീഷനും എസ്ഐആറിനുമെതിരെ ഒക്ടോബർ 23ന് രാജ്യവ്യാപക ജനകീയ മാർച്ച്; പ്രതിഷേധത്തിന് ആഹ്വാനം | People Against SIR   •  ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയവർക്ക് നേരെ ആക്രമണം; ഒന്നരവയസുകാരിയുടെ മുഖത്തടിച്ചു, നാലുപേർ അറസ്റ്റിൽ | Sabarimala Pilgrims Attack   •  

ചെന്നൈയിൽ നിന്നും ഗോവയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; നാല് മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ഒടുവിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി വിമാനം യാത്ര തിരിച്ചു

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ചെന്നൈ: ചെന്നൈയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണിയെ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കി.


തിങ്കളാഴ്ച വൈകിട്ട് 5.40-ഓടെ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും അത് ഉടന്‍ പൊട്ടിത്തെറിക്കുമെന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം ലഭിക്കുകയായിരുന്നു. 


സന്ദേശം ലഭിച്ച ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിമാനത്തിന് പറന്നുയരാനുള്ള അനുമതി നിഷേധിക്കുകയും വിമാനം സുരക്ഷിതമായ മേഖലയിലേക്ക് മാറ്റുകയും ചെയ്തു.

തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 176 യാത്രക്കാരെയും ആറ് ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.


ബോംബ് സ്‌ക്വാഡ്, സുരക്ഷാ സേന, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്തിനുള്ളിലും ചരക്ക് കയറ്റുന്ന ഭാഗങ്ങളിലും യാത്രക്കാരുടെ ലഗേജുകളിലും നാല് മണിക്കൂറിലേറെ സമയമെടുത്ത് വിശദമായ പരിശോധന നടത്തി. 


എന്നാല്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭീഷണി വ്യാജമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

തുടര്‍ന്ന് രാത്രി 10 മണിയോടെ വിമാനം ഗോവയിലേക്ക് പുറപ്പെട്ടു. സംഭവത്തില്‍ ചെന്നൈ എയര്‍പോര്‍ട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Get more updates from Pudukad News on Google