"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
കേളി ‘പ്രതീക്ഷ’ പുരസ്‌കാരം; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തു   •  തൃശ്ശൂരിലെ ബാറിന് മുന്നിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം, പ്രതി ബെം​ഗളൂരുവിൽ പിടിയിൽ; കാപ്പാ ഉൾപ്പെടെ 25-ഓളം ക്രിമിനൽക്കേസുകൾ. അറസ്റ്റിലായത് ആല്‍ത്തറയിലുള്ള ദേവാസുര ബാറിന്റെ മുന്നിൽവെച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതി   •  വിമൻസ് സോഫ്റ്റ്‌ബോൾ ഏഷ്യ കപ്പിൽ പങ്കെടുത്ത് തിരികെ എത്തിയ ഇന്ത്യൻ ടീം അംഗം ശ്രീപാർവ്വതി കെ. അനീഷിന് സ്വീകരണം നൽകി   •  ടെഹ്റാനിൽ പെസെഷ്കിയൻ – ലാവ്‌റോവ് ചർച്ച: “അമേരിക്കൻ നയങ്ങളും സൈനിക സാന്നിധ്യവുമാണ് പ്രാദേശിക തർക്കങ്ങൾ ഉണ്ടാക്കുന്നത്; പരിഹാരം ചർച്ചകൾ, വിദേശ ഇടപെടലുകളല്ലാ”   •  ഡൽഹിയിൽ പ്രഭാതങ്ങളിൽ വായുമലിനീകരണം അതീവ രൂക്ഷം; എക്യൂഐ 200 കടന്ന് കുതിക്കുന്നു, വായുനിലവാരം തകരാൻ കാരണം ‘ടെമ്പറേച്ചർ ഇൻവേർഷൻ’ എന്ന് വിലയിരുത്തൽ   •  

ആപ്പിൾ ഉൽപ്പന്നങ്ങളിൽ യു.എസ്.ബി-സി ചാർജിംഗ് പോർട്ട് നിർബന്ധമാക്കിയ യൂറോപ്യൻ യൂണിയൻ നടപടിയെ പ്രശംസിച്ച് ഇലോൺ മസ്‌ക്

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ബ്രസല്‍സ്: പൊതുവേ സര്‍ക്കാര്‍ നിയന്ത്രണങ്ങളോടും നിയമങ്ങളോടും കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കാറുള്ള ടെസ്ല, സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക് യൂറോപ്യന്‍ യൂണിയന്റെ (ഇ.യു) സാങ്കേതിക നയത്തെ പരസ്യമായി പ്രശംസിച്ച് രംഗത്തെത്തി. 


ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ ലൈറ്റ്നിംഗ് പോര്‍ട്ടിന് പകരം സാര്‍വത്രിക യു.എസ്.ബി-സി ചാര്‍ജിംഗ് രീതി നിര്‍ബന്ധമാക്കിയതിനാണ് മസ്‌ക് ഇ.യു റെഗുലേറ്റര്‍മാരെ അഭിനന്ദിച്ചത്. 


‘അര്‍ഹിക്കുന്ന കാര്യം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല, എല്ലാ ആപ്പിള്‍ ഉല്‍പ്പന്നങ്ങളിലും യു.എസ്.ബി-സി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കിയതില്‍ ഇ.യു റെഗുലേറ്റര്‍മാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു,’ എന്ന് മസ്‌ക് എക്സില്‍ കുറിച്ചു.

സാങ്കേതിക ലോകത്ത് വലിയ മാറ്റമുണ്ടാക്കിയ ഇ.യു നിയമത്തിന്റെ സ്വാധീനമാണ് മസ്‌കിന്റെ ഈ അപൂര്‍വ്വ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. 


ഇ.യുവിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2023-ല്‍ പുറത്തിറക്കിയ ഐഫോണ്‍ 15 സീരീസ് മുതല്‍ ലൈറ്റ്നിംഗ് കേബിളുകള്‍ ഒഴിവാക്കി യു.എസ്.ബി-സി പോര്‍ട്ടിലേക്ക് മാറാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായിരുന്നു. 


തുടര്‍ന്ന് 2024 ഡിസംബര്‍ 28 മുതല്‍ യൂറോപ്പില്‍ വില്‍ക്കുന്ന എല്ലാ സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍, ക്യാമറകള്‍, ഹെഡ്ഫോണുകള്‍ എന്നിവയ്ക്കെല്ലാം യു.എസ്.ബി-സി ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കി ഇ.യു നിയമം പൂര്‍ണ്ണമായും നിലവില്‍ വരികയും ചെയ്തു. ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നതിനുമായാണ് യൂറോപ്യന്‍ യൂണിയന്‍ ഈ നയം നടപ്പിലാക്കിയത്.

 

Get more updates from Pudukad News on Google