"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
സിംബാബ്‌വെയ്‌ക്കെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വികാരാധീനയായി ഹർമൻപ്രീത് കൗർ | Harmanpreet Kaur   •  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ 3 മണിക്കൂറോളം തടഞ്ഞുവച്ചു: 50,000 രൂപ പിഴയീടാക്കിയെന്ന് AAP | Punjab CM   •  സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത | Kerala Heavy Rain   •  യുറേനിയമടക്കം ആണവ സാമഗ്രികൾ നീക്കില്ല: അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ | Iran Nuclear Program   •  മാസപ്പടി കേസ്: പിണറായിയുടേതടക്കം അപ്പീലുകളിൽ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിൽ ഇന്ന് വാദം തുടങ്ങും, നിർണ്ണായകം | Supreme Court   •  

ചുട്ട വെളുത്തുള്ളിയിൽ ഔഷധ ഗുണങ്ങളേറെ

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒരു മികച്ച ഔഷധമാണ് ചുട്ട വെളുത്തുള്ളി.

• ദഹനം മെച്ചപ്പെടുത്തുന്നു: വെറുംവയറ്റില്‍ ചുട്ട വെളുത്തുള്ളി കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.

• പ്രതിരോധശേഷി: ഇതിലടങ്ങിയിരിക്കുന്ന അല്ലിസിൻ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാനും അണുബാധകളെ പ്രതിരോധിക്കാനും സഹായിക്കുന്നു.

• കൊളസ്ട്രോള്‍ നിയന്ത്രണം: ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തയോട്ടം സുഗമമാക്കാനും ഇത് നല്ലതാണ്.

• ശരീരഭാരം കുറയ്ക്കാൻ: അപചയപ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിലെ കൊഴുപ്പ് കളയാന്‍ സഹായിക്കുന്നതായി കരുതപ്പെടുന്നു.

തയ്യാറാക്കുന്ന വിധം

• ഒരു മുഴുവന്‍ വെളുത്തുള്ളിയുടെ പുറംതോല് ഭാഗികമായി നീക്കം ചെയ്യുക. മുകള്‍ഭാഗം അല്‍പ്പം മുറിച്ച് അല്ലികള്‍ തുറന്നുവരിക. ഇതിന് മുകളില്‍ അല്‍പ്പം ഒലീവ് ഓയിലോ വെളിച്ചെണ്ണയോ തളിക്കുക.

അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഓവനിലോ അല്ലെങ്കിൽ പാനിലോ വച്ച് 30 മുതല്‍ 40 മിനിറ്റ് വരെ ചുട്ടെടുക്കുക. നന്നായി സോഫ്റ്റ് ആയ ശേഷം അല്ലികള്‍ അമര്‍ത്തി പുറത്തെടുത്ത് ഉപയോഗിക്കാം.

Get more updates from Pudukad News on Google