"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
“നേപ്പാളിലേക്ക് കടന്നു, ഒടുവിൽ നാഗ്പുരിൽ പിടിയിൽ”: ലക്നൗ റെസ്റ്റോറന്റ് ഉടമയുടെ മരണത്തിൽ ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ | Shraddha Dubey Arrested   •  രണ്ടാമത്തെ മകൾക്ക് ‘ദേവി’ എന്ന് പേരിട്ട് ദീപികയും രൺവീറും; കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവെച്ച് താരദമ്പതികൾ | Deepika Padukone   •  അഞ്ചുതെങ്ങിൽ കാണാതായ 65കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കായിക്കരക്കടവിൽ, മരണകാരണം വ്യക്തമല്ല | Anchuthengu Woman Found Dead   •  തെരഞ്ഞെടുപ്പ് കമ്മീഷനും എസ്ഐആറിനുമെതിരെ ഒക്ടോബർ 23ന് രാജ്യവ്യാപക ജനകീയ മാർച്ച്; പ്രതിഷേധത്തിന് ആഹ്വാനം | People Against SIR   •  ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയവർക്ക് നേരെ ആക്രമണം; ഒന്നരവയസുകാരിയുടെ മുഖത്തടിച്ചു, നാലുപേർ അറസ്റ്റിൽ | Sabarimala Pilgrims Attack   •  

അഞ്ചുതെങ്ങിൽ കാണാതായ 65കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കായിക്കരക്കടവിൽ, മരണകാരണം വ്യക്തമല്ല | Anchuthengu Woman Found Dead

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

Anchuthengu Woman Found Dead

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ രണ്ടുദിവസമായി കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി (Anchuthengu Woman Found Dead). അഞ്ചുതെങ്ങ് സ്വദേശിനിയായ 65കാരി ഡെയ്‌സിയാണ് മരിച്ചത്. കായിക്കരക്കടവിൽ മരത്തിനോട് ചേർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഡെയ്‌സിയെ കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി ബന്ധുക്കൾ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ ബന്ധുക്കൾ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് രാവിലെ 11 മണിയോടെ കായിക്കരക്കടവിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. കടവിന് സമീപത്തെ മരത്തിനോട് ചേർന്ന നിലയിലായിരുന്നു മൃതദേഹം.

വിവരമറിഞ്ഞ് അഞ്ചുതെങ്ങ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുടർന്ന് രക്ഷാപ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു. പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വയോധികയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തുടർ അന്വേഷണത്തിലെ കണ്ടെത്തലുകളും ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്താനാകൂവെന്ന് പൊലീസ് അറിയിച്ചു.

Story Summary:A 65-year-old woman named Daisy, who had been missing for two days, was found dead near Kayikkara Kadavu in Anchuthengu, Thiruvananthapuram. Police and fire rescue personnel recovered the body and sent it for postmortem examination. The cause of death remains unknown, and an investigation is underway.

Get more updates from Pudukad News on Google