"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

ബി.പി. കൂടിയോ? അറിയാം

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഉയർന്ന രക്തസമ്മർദ്ദം സാധാരണയായി പ്രാരംഘട്ടത്തിൽ പ്രത്യേക ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത ഒരു നിശബ്ദ രോഗമാണ്. എങ്കിലും രക്തസമ്മർദ്ദം വളരെ കൂടിയാൽ ശരീരത്തിൽ ചില ലക്ഷണങ്ങൾ പ്രകടമാകാം.

പ്രധാന ലക്ഷണങ്ങൾ

• കഠിനമായ തലവേദന: പ്രത്യേകിച്ചും തലയുടെ പിൻഭാഗത്തായി രാവിലെ ഉണരുമ്പോൾ അനുഭവപ്പെടുന്ന തലവേദന.

• തലകറക്കവും മനംപിരട്ടലും: രക്തയോട്ടത്തിൽ വ്യത്യാസമുണ്ടാകുമ്പോൾ തലകറക്കം അല്ലെങ്കിൽ നിൽക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥ.

• കാഴ്ചയിലെ മാറ്റങ്ങൾ: കാഴ്ച മങ്ങുകയോ രണ്ടായി കാണുകയോ ചെയ്യുക.

• നെഞ്ചുവേദനയും ശ്വാസതടസ്സവും: ഹൃദയത്തിന് കൂടുതൽ പ്രയത്നിക്കേണ്ടി വരുമ്പോൾ നെഞ്ചിൽ ഭാരമോ വേദനയോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടോ ഉണ്ടാകാം.

• മൂക്കിൽ നിന്നുള്ള രക്തസ്രാവം: പെട്ടെന്നുണ്ടാകുന്ന മൂക്കിൽ നിന്നുള്ള രക്തസ്രാവം ഉയർന്ന ബിപിയുടെ ലക്ഷണമാകാം.

• ക്ഷീണവും ആശയക്കുഴപ്പവും: പെട്ടെന്നുള്ള അമിത ക്ഷീണം, ഓർമ്മക്കുറവ് അല്ലെങ്കിൽ കാര്യങ്ങൾ വ്യക്തമായി ചിന്തിക്കാൻ കഴിയാതെ വരിക.

• ഹൃദയമിടിപ്പ് വ്യത്യാസം: നെഞ്ചിലോ കഴുത്തിലോ ചെവിയിലോ രക്തം മിടിക്കുന്നത് പോലെയുള്ള ശബ്ദം അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ്.

Get more updates from Pudukad News on Google