"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

ബഹ്റൈനിൽ പടവ് കുടുംബവേദിയുടെ ഓണാഘോഷം ‘പടവിൻ പൊന്നോണം 2026’ ശ്രദ്ധേയമായി

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മനാമ: ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക സംഘടനയായ പടവ് കുടുംബവേദിയുടെ ഈ വർഷത്തെ ഓണാഘോഷമായ ‘പടവിൻ പൊന്നോണം 2026’ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും ഓർമ്മകൾ പങ്കുവെച്ച ആഘോഷത്തിൽ വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സംഘടനാംഗങ്ങളും പങ്കെടുത്തു.

പടവ് കുടുംബവേദി പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം ആശംസിച്ചു. കെ പി എ ബഹ്‌റൈൻ പ്രസിഡന്റ് നിസാർ കൊല്ലം പരിപാടി ഉദ്ഘാടനം ചെയ്തു.ഗൾഫ് മാധ്യമം ബഹ്റൈൻ റീജിയണൽ മാനേജർ ജലീൽ അബ്ദുല്ല പരിപാടിയിലെ മുഖ്യാതിഥിയായി പങ്കെടുത്തു.

ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, കെ.ടി. സലീം, സൈദ് റമദാൻ നദവി, സിറാജ് പള്ളിക്കര, ഫസലുൽ ഹഖ്, ഫായിസ് അബൂബക്കർ, പ്യാരിലാൽ, സലീം തയ്യിൽ, അൻവർ ശൂരനാട്, സക്കീർ ഹുസൈൻ, ബോബി പുളിമൂട്ടിൽ എന്നിവർ ആശംസകൾ നേർന്നു. 

ഓണത്തിന്റെ സാംസ്കാരിക പ്രാധാന്യവും പ്രവാസികൾക്കിടയിൽ ഇത്തരം കൂട്ടായ്മകൾ വളർത്തുന്ന സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും പ്രസക്തിയും അവർ പ്രസംഗങ്ങളിൽ ചൂണ്ടിക്കാട്ടി.

സഹിൽ തൊടുപുഴ പരിപാടികൾ നിയന്ത്രിച്ചു. പടവ് രക്ഷാധികാരി ഉമ്മർ പാനായിക്കുളം, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, സജിമോൻ , ഹക്കീം പാലക്കാട്,അഷ്‌റഫ്‌ ഓൺസ്പോട്ട്,സഗീർ ആലുവ, റസിൻ ഖാൻ, മണികണ്ഠൻ, നബീൽ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി. പടവ് അംഗങ്ങളായ അബ്ദുൽബാരി,അബ്ദുൽ സലീം,അജാസ്, അബ്ദുൽ ബഷീർ, അനസ്, കൊയ്‌വിള കുഞ്ഞ് മുഹമ്മദ്‌,മുഹമ്മദ് റിയാസ് എന്നിവർ വിവിധ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു.

പടവ് കുടുംബാംഗങ്ങൾ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. സംഘടനാംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ വൈവിധ്യമാർന്ന വിഭവങ്ങൾ സദ്യ ആസ്വദിച്ചവരുടെ പ്രശംസ പിടിച്ചുപറ്റി. കുടുംബാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പ്രതിഫലനമായി ഓണസദ്യ മാറി.

തുടർന്ന് ഗീത് മഹബൂബ്, നിദാൽ ഷംസ്, ബൈജു, മാത്യു, ഗഫൂർ മൂക്കുതല എന്നിവർ അവതരിപ്പിച്ച സംഗീതപരിപാടികൾ ആഘോഷത്തിന് കൂടുതൽ മികവേകി. കൂടാതെ കുട്ടികളുടെ കേരളീയ ഫാഷൻ ഷോ , കലാപരിപാടികൾ എന്നിവയും അരങ്ങേറി. ഓണത്തിന്റെ സന്തോഷവും മലയാളിത്തത്തിന്റെ സാംസ്കാരിക ചൈതന്യവും നിറഞ്ഞുനിന്ന പരിപാടി പടവ് കുടുംബവേദിയുടെ കൂട്ടായ്മയുടെയും സംഘാടന മികവിന്റെയും സാക്ഷ്യമായി.

പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കേരളത്തിന്റെ പാരമ്പര്യവും ഓണത്തിന്റെ സ്നേഹസന്ദേശവും ഹൃദയത്തോട് ചേർത്തുപിടിച്ചുകൊണ്ട് സംഘടിപ്പിച്ച ‘പടവിൻ പൊന്നോണം 2026’ പങ്കെടുത്തവർക്ക് ഹൃദ്യമായ അനുഭവമായി മാറി.

Get more updates from Pudukad News on Google