"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

ട്രംപിന്റെ അപ്രൂവൽ റേറ്റിങ് വീണ്ടും ഇടിഞ്ഞു 31% ആയി; രോഷം കൊള്ളുന്ന ജനം ഡെമോക്രാറ്റുകൾക്കൊപ്പം

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിനു കഷ്ടിച്ചു രണ്ടാഴ്ച്ച മാത്രം ബാക്കി നിൽക്കെ പ്രസിഡന്റ് ട്രംപിന്റെ അപ്രൂവൽ റേറ്റിങ് വീണ്ടും ഇടിഞ്ഞു. ഏറ്റവും ഒടുവിൽ തിങ്കളാഴ്‌ച പുറത്തുവന്ന റോയിട്ടേഴ്സ്/ഇപ്സോസ് പോളിംഗിൽ അദ്ദേഹത്തിന്റെ തൊഴിൽ മികവിനെ അംഗീകരിക്കുന്നത് വെറും 31% പേരാണ്. തള്ളിക്കളയുന്നവർ 66%.

കഴിഞ്ഞ പോളിംഗിനെ അപേക്ഷിച്ചു ട്രംപ് 1% താഴ്ന്നിട്ടുമുണ്ട്. ട്രംപിന്റെ രണ്ടു ഭരണത്തിലും ഉണ്ടായതിൽ ഏറ്റവും താഴ്ന്ന റേറ്റിങ് ആണിത്.

താൻ ബാലറ്റിൽ ഉണ്ട് എന്നു സങ്കൽപിച്ചു വോട്ട് ചെയ്യാനാണ് ട്രംപ് പ്രചാരണത്തിൽ വോട്ടർമാരോട് നിർദേശിക്കുന്നത്. അങ്ങിനെ സങ്കല്പിച്ചാൽ “ന്താവുമെന്നു ഈ പോളിംഗ് വ്യക്തമാക്കുന്നു.

ട്രംപ് സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്‌ത രീതിയെ 68% പേർ തള്ളിക്കളയുന്നു. അതിൽ റിപ്പബ്ലിക്കന്മാർ എന്നു സ്വയം വിളിക്കുന്ന 37% പേരുമുണ്ട് എന്നതാണ് അമ്പരപ്പുളവാക്കുന്നത്.

ഞായറാഴ്ച്ച വാഷിംഗ്‌ടൺ പോസ്റ്റ്/എ ബി സി ന്യൂസ്/ഇപ്സോസ് പുറത്തു വിട്ട പോളിംഗിൽ ട്രംപിന് 33% ആയിരുന്നു റേറ്റിങ്.

റോയിട്ടേഴ്സ് പോളിംഗിൽ ആർക്കാണു വോട്ട് ചെയ്യുക എന്ന ചോദ്യത്തിനു 47% പേർ ഡെമോക്രാറ്റുകൾക്ക് എന്നു ഉത്തരം നൽകിയപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണച്ചത് 35% മാത്രം. റോയിട്ടേഴ്സ്/ഇപ്സോസ് പോളിംഗിൽ ഈ ഇലക്ഷൻ സൈക്കിളിലെ ഏറ്റവും വലിയ വ്യത്യാസമാണത്.

ഇറാൻ യുദ്ധം മൂലം യുഎസ് നേരിടുന്ന വിലക്കയറ്റം ട്രംപിനെതിരെ ജനരോഷം ഉയർത്തിയിട്ടുണ്ട്. ഇന്ധന വില കുറയ്ക്കാൻ റഷ്യയിൽ നിന്നു ഡീസൽ വാങ്ങാൻ വരെ ട്രംപ് തയ്യാറായെങ്കിലും ജനത്തിന് അതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. യുഎസിലെ ഡീസൽ ചില്ലറ വിൽപന വില ചൊവാഴ്ച്ച $4.28 ആയിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തു അത് $1.30 കുറഞ്ഞു നിന്നു.

Get more updates from Pudukad News on Google