"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

രാജകുടുംബവുമായി ഒത്തുചേരാൻ ആഗ്രഹിക്കുന്നു, അനുരഞ്ജനത്തിന് താല്പര്യം പ്രകടിപ്പിച്ച് ഹാരി രാജകുമാരൻ

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ബ്രിട്ടൻ: യുകെയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ രാജകുടുംബവുമായി ബന്ധം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി ഹാരി രാജകുമാരൻ. ന്യൂയോർക്കിൽ ജി ക്യു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രാജകുടുംബവുമായുള്ള അനുരഞ്ജനത്തിനുള്ള താൽപര്യം പ്രകടിപ്പിച്ചത്. ചിലർ ഈ നീക്കം വിജയിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും എനിക്ക് അതിൽ വിജയിക്കണമെന്നും ഹാരി പറഞ്ഞു. ലോകത്ത് മറ്റ് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം അനുരഞ്ജനമാണ്. അതാണ് പ്രധാനം എന്നും ഹാരി വെളിപ്പെടുത്തി.

‘കഴിഞ്ഞുപോയ കാര്യങ്ങൾ മറന്ന് മുന്നോട്ടുപോകണമെന്നും പഴയ കാര്യങ്ങളോടുള്ള കാഴ്ചപ്പാടും മനോഭാവവും മാറ്റാൻ എല്ലാവരും ശ്രമിക്കണം. മുറിവുകളുടെ പാടുകൾ എന്നെന്നേക്കുമായി നിലനിൽക്കാമെങ്കിലും അവയെ എങ്ങനെ സമീപിക്കുന്നു എന്നത് പ്രധാനമാണ്.’ ഹാരി പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഹാരിയും ഭാര്യ മേഗനും അമേരിക്ക വിട്ട് യുകെയിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു ആദ്യമായി ഇരുവരും ഒരുമിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തത്. 2020ൽ രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകൾ ഉപേക്ഷിച്ച് ഇരുവരും അമേരിക്കയിലേക്ക് താമസം മാറിയിരുന്നു. അന്ന് രാജകുടുംബവുമായുള്ള ബന്ധത്തിൽ വലിയ വിള്ളലുകളുണ്ടായിരുന്നു.

ഹാരിയുടെ ഓർമക്കുറിപ്പിൽ കുടുംബത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും സഹോദരൻ വില്യമുമായുള്ള അകൽച്ചയും വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ യുകെയിൽ കുടുംബത്തിനൊപ്പമാണെങ്കിലും വില്യമുമായുള്ള അടുപ്പം മെച്ചപ്പെട്ടതായുള്ള സൂചനകളൊന്നുമില്ല

Get more updates from Pudukad News on Google