കേരള സർക്കാർ 2027ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു: ആകെ 21 പൊതു അവധി ദിനങ്ങൾ | Kerala Government

Current: മലയാളം

തിരുവനന്തപുരം : 2027 വർഷത്തെ കേരളത്തിലെ പൊതു അവധി ദിനങ്ങൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി. ഒക്ടോബർ 18-ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങളുടെ പട്ടിക ഉൾപ്പെടുത്തിയിട്ടുള്ളത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റർ, ബക്രീദ്, ഓണം, ക്രിസ്മസ് എന്നിവ ഉൾപ്പെടെ ആകെ 21 പൊതു അവധികളാണ് പട്ടികയിലുള്ളത്. ഇതിനുപുറമെ എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.(Kerala Government Announces Public Holidays List For 2027)
ജനുവരി 2-ലെ മന്നം ജയന്തിയോടുകൂടിയാണ് 2027-ലെ പൊതു അവധികൾ ആരംഭിക്കുന്നത്. സെപ്റ്റംബറിലാണ് ഇക്കൊല്ലത്തെ ഓണാഘോഷങ്ങൾ വരുന്നത്. ചന്ദ്രദർശനത്തിന് അനുസരിച്ച് റംസാൻ, ബക്രീദ്, മുഹറം തുടങ്ങിയ അവധി ദിനങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
2027 ലെ പ്രധാന പൊതു അവധി ദിനങ്ങൾ
മന്നം ജയന്തി: ജനുവരി 2 (ശനി)
റിപ്പബ്ലിക് ദിനം: ജനുവരി 26 (ചൊവ്വ)
മഹാശിവരാത്രി: മാർച്ച് 6 (ശനി)
ഇദുൽ ഫിത്തർ (റംസാൻ): മാർച്ച് 10 (ബുധൻ)
പെസഹ വ്യാഴം: മാർച്ച് 25 (വ്യാഴം)
ദുഃഖവെള്ളി: മാർച്ച് 26 (വെള്ളി)
ഡോ. ബി.ആർ. അംബേദ്കർ ജയന്തി: ഏപ്രിൽ 14 (ബുധൻ)
വിഷു: ഏപ്രിൽ 15 (വ്യാഴം)
മെയ് ദിനം: മെയ് 1 (ശനി)
ഇദുൽ അദ്ഹ (ബക്രീദ്): മെയ് 17 (തിങ്കൾ)
മുഹറം: ജൂൺ 15 (ചൊവ്വ)
കർക്കടക വാവ്: ഓഗസ്റ്റ് 2 (തിങ്കൾ)
ശ്രീകൃഷ്ണ ജയന്തി: ഓഗസ്റ്റ് 24 (ചൊവ്വ)
അയ്യങ്കാളി ജയന്തി: ഓഗസ്റ്റ് 28 (ശനി)
മൂന്നാം ഓണം: സെപ്റ്റംബർ 13 (തിങ്കൾ)
നാലാം ഓണം: സെപ്റ്റംബർ 14 (ചൊവ്വ)
ശ്രീനാരായണ ഗുരു ജയന്തി: സെപ്റ്റംബർ 15 (ബുധൻ)
ശ്രീനാരായണ ഗുരു സമാധി: സെപ്റ്റംബർ 22 (ബുധൻ)
ഗാന്ധി ജയന്തി: ഒക്ടോബർ 2 (ശനി)
ദീപാവലി: ഒക്ടോബർ 28 (വ്യാഴം)
ക്രിസ്മസ്: ഡിസംബർ 25 (ശനി)
പൊതു അവധി ദിവസങ്ങളായ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും വന്നതിനാൽ പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്താത്ത പ്രധാന ദിവസങ്ങൾ:
ഈസ്റ്റർ: മാർച്ച് 28 (ഞായർ)
മിലാദ്-ഇ-ഷെരീഫ് (നബി ദിനം): ഓഗസ്റ്റ് 14 (രണ്ടാം ശനി)
സ്വാതന്ത്ര്യദിനം: ഓഗസ്റ്റ് 15 (ഞായർ)
ഒന്നാം ഓണം: സെപ്റ്റംബർ 11 (രണ്ടാം ശനി)
തിരുവോണം: സെപ്റ്റംബർ 12 (ഞായർ)
മഹാനവമി: ഒക്ടോബർ 9 (രണ്ടാം ശനി)
വിജയദശമി: ഒക്ടോബർ 10 (ഞായർ)
ചില വിഭാഗങ്ങളിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന മൂന്ന് നിയന്ത്രിത അവധികൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.
അയ്യാ വൈകുണ്ഡ സ്വാമി ജയന്തി: മാർച്ച് 4 (വ്യാഴം) – നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും അധ്യാപകർക്കും.
ആവണി അവിട്ടം: ഓഗസ്റ്റ് 17 (ചൊവ്വ) – ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക്.
വിശ്വകർമ ദിനം: സെപ്റ്റംബർ 17 (വെള്ളി) – വിശ്വകർമ സമുദായത്തിൽപ്പെട്ട സർക്കാർ, അർധസർക്കാർ, പൊതുമേഖലാ ജീവനക്കാർക്കും അധ്യാപകർക്കും.
Story Summary
The Kerala government has officially released the public holiday calendar for 2027 through a gazette notification, featuring 21 general holidays including Republic Day, Vishu, Onam, Bakrid, and Christmas. Sundays and second Saturdays will continue to be regular holidays for government offices, while specific restricted holidays have also been allotted for various communities.






