കിഫ്‌ബിയുടെ കടമെടുപ്പ് സർക്കാരിനെ ബാധിക്കുന്നു, സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും: ധനവകുപ്പ് എതിർപ്പ് അറിയിച്ചതായി രേഖകൾ | KIIFB Borrowings

Current: മലയാളം

തിരുവനന്തപുരം: കിഫ്‌ബിയുടെ അതിരുവിട്ട കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ധനവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ രംഗത്ത് എത്തിയിരുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. മുൻ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് പിന്നാലെ, പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന രബീന്ദ്ര കുമാർ അഗർവാളും തന്റെ ആശങ്കകൾ ഔദ്യോഗിക ഫയലിൽ രേഖപ്പെടുത്തിയിരുന്നു.(KIIFB Borrowings Finance Department Officials Raised Concerns)
2023 ഒക്ടോബർ 25-ലെ ഫയൽ കുറിപ്പിലാണ് രബീന്ദ്ര കുമാർ അഗർവാൾ കടുത്ത ആശങ്ക ഉന്നയിച്ചത്. കിഫ്‌ബിയുടെ തുടർച്ചയായ കടമെടുപ്പ് സംസ്ഥാന സർക്കാരിന്റെ പൊതു കടമെടുപ്പ് പരിധിയെ പ്രതികൂലമായി ബാധിക്കുമെന്നും, സർക്കാരിന്റെ വായ്പാ പരിധി കുറയ്ക്കുന്നത് വിവേകമുള്ള തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെലവുകൾ ചുരുക്കിയില്ലെങ്കിൽ വരുന്ന സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നും വിഷയത്തിൽ അടിയന്തര നയപരമായ തീരുമാനം വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഈ മുന്നറിയിപ്പുകളും ആശങ്കകളും തള്ളിക്കളഞ്ഞുകൊണ്ടാണ് മുൻ സർക്കാർ കിഫ്‌ബിയുടെ കടമെടുപ്പുകളുമായി മുന്നോട്ട് പോയത്.
Story Summary
Official file records reveal that former Kerala Finance Principal Secretary Rabindra Kumar Agarwal had strongly warned the state government against KIIFB’s excessive borrowings. Supporting previous concerns raised by Biswanath Sinha, he noted that uncurbed off-budget borrowings would severely reduce the state’s borrowing limit and exacerbate the fiscal crisis if strict spending cuts were not implemented.






