"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
സിംബാബ്‌വെയ്‌ക്കെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വികാരാധീനയായി ഹർമൻപ്രീത് കൗർ | Harmanpreet Kaur   •  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ 3 മണിക്കൂറോളം തടഞ്ഞുവച്ചു: 50,000 രൂപ പിഴയീടാക്കിയെന്ന് AAP | Punjab CM   •  സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത | Kerala Heavy Rain   •  യുറേനിയമടക്കം ആണവ സാമഗ്രികൾ നീക്കില്ല: അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ | Iran Nuclear Program   •  മാസപ്പടി കേസ്: പിണറായിയുടേതടക്കം അപ്പീലുകളിൽ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിൽ ഇന്ന് വാദം തുടങ്ങും, നിർണ്ണായകം | Supreme Court   •  

മാസപ്പടി കേസ്: പിണറായിയുടേതടക്കം അപ്പീലുകളിൽ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിൽ ഇന്ന് വാദം തുടങ്ങും, നിർണ്ണായകം | Supreme Court

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

Supreme Court

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം : സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ വിജിലൻസ് കേസെടുക്കാൻ നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിക്കപ്പെട്ട അപ്പീലുകളിൽ സുപ്രീം കോടതി ഇന്ന് വാദം ആരംഭിക്കും. ദസറ അവധിക്കാലത്ത് ഹർജികൾ വേഗത്തിൽ പരിഗണിക്കുന്നതിനായി സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട വിവിധ ഹർജികളിലാണ് ഇന്ന് വാദം കേൾക്കുന്നത്.(Supreme Court Special Bench To Hear CMRL Case Appeals Today)

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ വിജിലൻസ് എഫ്.ഐ.ആറും തുടർനടപടികളും റദ്ദാക്കണമെന്നാണ് പ്രധാനമായും അപ്പീലിൽ ആവശ്യപ്പെടുന്നത്. ആരോപണവിധേയരുടെ വാദം കേൾക്കാതെ പുറപ്പെടുവിച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തയ്യാറായിരുന്നില്ല.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്വീകരിച്ച അതിവേഗ നീക്കങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് അപ്പീൽ നൽകിയവർ ആവശ്യപ്പെട്ടത്. കേസിൽ കേന്ദ്ര സർക്കാറിന്റെയും വിജിലൻസിന്റെയും ഇ.ഡിയുടെയും അഭിഭാഷകർ ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കിയേക്കും. സുപ്രീം കോടതി എടുക്കുന്ന ഇടക്കാല തീരുമാനം കേസിന്റെ തുടർനടപടികളിൽ നിർണായകമാകും.

Story Summary

The Supreme Court’s special holiday bench led by Justice Joymalya Bagchi will hear appeals challenging the Kerala High Court order directing a Vigilance FIR in the CMRL-Exalogic monthly payment case. The petitioners have sought to stay the Vigilance FIR and related actions by central agencies, making today’s hearing crucial for all parties involved.

Get more updates from Pudukad News on Google