"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
സിംബാബ്‌വെയ്‌ക്കെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വികാരാധീനയായി ഹർമൻപ്രീത് കൗർ | Harmanpreet Kaur   •  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ 3 മണിക്കൂറോളം തടഞ്ഞുവച്ചു: 50,000 രൂപ പിഴയീടാക്കിയെന്ന് AAP | Punjab CM   •  സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത | Kerala Heavy Rain   •  യുറേനിയമടക്കം ആണവ സാമഗ്രികൾ നീക്കില്ല: അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ | Iran Nuclear Program   •  മാസപ്പടി കേസ്: പിണറായിയുടേതടക്കം അപ്പീലുകളിൽ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിൽ ഇന്ന് വാദം തുടങ്ങും, നിർണ്ണായകം | Supreme Court   •  

സിംബാബ്‌വെയ്‌ക്കെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വികാരാധീനയായി ഹർമൻപ്രീത് കൗർ | Harmanpreet Kaur

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

Harmanpreet Kaur

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി : സിംബാബ്‌വെയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ പുറത്താകാതെ 91 റൺസ് നേടിയതിന് പിന്നാലെ മുൻ ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ വികാരാധീനയായി. 41 പന്തുകളിൽ നിന്നാണ് താരം 91 റൺസ് അടിച്ചുകൂട്ടിയത്. കഴിഞ്ഞ 10 മത്സരങ്ങളിലായി അർദ്ധ സെഞ്ച്വറി നേടാൻ കഴിയാതെ വിഷമിച്ചിരുന്ന ഹർമൻപ്രീത്, ഈ തകർപ്പൻ പ്രകടനത്തോടെയാണ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.(Harmanpreet Kaur Breaks Down After Brilliant Knock Against Zimbabwe)

മത്സരത്തിന്റെ ഇന്നിംഗ്സ് ഇടവേളയിൽ കമന്റേറ്റർമാരുമായുള്ള സംഭാഷണത്തിനിടെയാണ് താരം കണ്ണീരണിഞ്ഞത്. മുൻ ഇന്ത്യൻ പരിശീലകൻ ഡബ്ല്യു.വി. രാമനുമായുള്ള സംസാരിക്കുന്നതിനിടയിലാണ് ഹർമൻപ്രീത് തന്റെ വികാരങ്ങൾ അടക്കിപ്പിടിക്കാൻ കഴിയാതെ വിതുമ്പിയത്.

തന്നെ സ്വതന്ത്രമായി കളിക്കാൻ അനുവദിച്ചതിന് താരം നന്ദി പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി ഫോമിലല്ലാതിരുന്ന താരം വിമർശനങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്. 10 ഫോറുകളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്ന്സ്.

Story Summary

Former Indian women’s cricket captain Harmanpreet Kaur broke down in tears during a mid-innings interview after smashing an unbeaten 91 off 41 balls against Zimbabwe. Having struggled for form over her last 10 matches, the veteran batter expressed deep relief and credited her resurgence to the backing of former coach WV Raman and her personal batting coach.

Get more updates from Pudukad News on Google