പ്രവാസികൾക്കും പ്രവാസം മതിയാക്കിയവർക്കും വേണ്ടി പുതിയ കൂട്ടായ്മ നിലവിൽ വന്നു; “റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി” ആസ്ഥാനം സുൽത്താൻ ബത്തേരി

Current: മലയാളം

ജിദ്ദ: പത്തിലേറെ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രവാസി ക്ഷേമം ലക്ഷ്യമാക്കി പുതിയ സംഘടനാ നിലവിൽവന്നു. “റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി” എന്നാണ് സുൽത്താൻ ബത്തേരി ആസ്ഥാനമായ കൂടായ്മയുടെ പേര്.
പ്രവാസികളുടെയും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവരുടെയും ക്ഷേമവും സാമൂഹിക സുരക്ഷയുമാണ് “റീച്ച്” പ്രഥമ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ
അബ്ദുറഹ്മാൻ ടി എ (യു എ ഇ) – പ്രസിഡണ്ട്, ഷഫീഖ് പി ടി (സൗദി അറേബ്യ) – ജനറൽ സെക്രട്ടറി, ഷാജഹാൻ (സൗദി അറേബ്യ) – ട്രഷറർ, അബു മണിച്ചിറ (ഖത്തർ), മുഹമ്മദ് ഷരീഫ് (ഇന്ത്യ), അബ്ദുൽ കരീം (യു.എ.ഇ.) – വൈസ് പ്രസിഡന്റുമാർ, അൻവർ എം യു (യു എ ഇ), റസാഖ് എം എ (ഖത്തർ), മുഹമ്മദ് ബഷീർ (യു എ ഇ) – സെക്രട്ടറിമാർ എന്നിവരാണ് ഭാരവാഹികൾ.
എൻ സൈദലവി (സൗദി അറേബ്യ), മുഹമ്മദ് അസ്റത്ത് പി ടി (കാനഡ), അഹമ്മദ് കബീർ എം കെ (ഖത്തർ), മുഷ്താഖ് കെ ടി (ഇന്ത്യ), ഹസീബ് കെ (ബഹ്റൈൻ), ഷാഹുൽ ഹമീദ് (സൗദി അറേബ്യ), മുഹമ്മദ് ഷമീർ (യു എ ഇ), ഉമ്മർ എൻ പി (സൗദി അറേബ്യ), സലീം കെ (ഇന്ത്യ), അബു താഹിർ എം എം (ഇന്ത്യ), എം പി ഹാരിസ് (ഖത്തർ), ഷിഹാബ് കെ കെ (ഇന്ത്യ), അബ്ദുൽ സലാം ബാജി (ഇന്ത്യ), ഷമീർ എം (ബഹ്റൈൻ), അഷ്റഫ് കെ വി (സൗദി അറേബ്യ), ഗഫൂർ ഫാൽക്കൺ (ഇന്ത്യ) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ
പ്രവാസികൾക്കും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും ആവശ്യമായ ക്ഷേമസഹായങ്ങൾ ലഭ്യമാക്കുക, രോഗികൾക്കും നിർധന കുടുംബങ്ങൾക്കും സഹായം നൽകുക, അംഗങ്ങളുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുക, പ്രവാസികളുടെ പുനരധിവാസത്തിനും സ്വയംതൊഴിൽ സംരംഭങ്ങൾക്കും പിന്തുണ നൽകുക എന്നിവയാണ് “റീച്ച്” ലക്ഷ്യമാക്കുന്നതെന്ന് ഭാരവാഹികൾ വിശദീകരിച്ചു.
പ്രവാസികളെയും നാട്ടിൽ തിരിച്ചെത്തിയവരെയും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഒരുമിപ്പിച്ച് മാനവിക മൂല്യങ്ങളും പരസ്പര സഹായവും സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പുതിയ പ്രവാസി പ്രധാന സംഘടനാ ഉദ്യേശിക്കുന്നു.






