"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
കൈക്കൂലി ആരോപണം: വൈക്കം സിഐ ഷമീർഖാന് സസ്പെൻഷൻ; ഒരു മാസത്തിനിടെ രണ്ട് ലക്ഷത്തിലേറെ രൂപ വാങ്ങിയെന്ന് വിജിലൻസ് | Vaikom CI Suspended   •  യെമനിൽ സൗദി സഖ്യസേനയുടെ സൈനിക ക്യാമ്പിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദിയിലേക്ക് എത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി സഖ്യസേന | Yemen Houthi Attack   •  ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 23 ലക്ഷം തട്ടിയ കേസ്; ബിഗ് ബോസ് മുൻ താരം ഉൾപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ | Kozhikode Online Job Scam   •  “പ്രഭാതനടത്തത്തിനിടയിലെ വാഹനാപകടമല്ല, പ്ലാൻ ചെയ്ത കൊലപാതകം”: കർണാടകയിൽ ഭർത്താവിനെ ഇടിച്ചുകൊന്ന ഭാര്യയും കാമുകനും കുടുങ്ങി | Vijayapura Murder Case   •  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് കെ. ശ്രീകാന്തിനെതിരെ പൊലീസിൽ പരാതി | Rahul Gandhi   •  

‘ടിവികെയിലെ സ്ത്രീകൾക്ക് മാത്രമാണോ അന്തസ്സുള്ളത്. മറ്റുള്ളവർക്ക് പാടില്ലേ?’: വിജയിയോടും പാർട്ടിയോടും ചോദ്യവുമായി ചെന്നൈ മേയർ ആർ. പ്രിയ. സമൂഹമാധ്യമങ്ങളിലെ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ പൊലീസ് കമ്മീഷണർക്ക് പരാതി

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയിയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിക്കെതിരെയും ചോദ്യവുമായി ചെന്നൈ മേയർ ആർ. പ്രിയ. തനിക്കെതിരെ ഉയർന്നുവരുന്ന അധിക്ഷേപവും അശ്ലീലവുമായ സമൂഹ മാധ്യമ പോസ്റ്റുകൾക്കെതിരെയായിരുന്നു അവരുടെ ചോ​ദ്യം. 

പോസ്റ്റുകൾക്കെതിരെ അവർ ചെന്നൈ പെലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇതിനു പിന്നാലെയായിരുന്നു വിജയിയോടും പാർട്ടിയോടുമുള്ള ചോദ്യം.


ടിവികെയിലുള്ള സ്ത്രീകൾക്ക് മാത്രമാണോ അന്തസ്സുള്ളത്, മറ്റു സ്ത്രീകൾക്കൾക്ക് അന്തസ്സ് ഉണ്ടാകാൻ പാടില്ലെന്നതാണോ പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്നുമായിരുന്നു മേയർ പങ്കുവെച്ച എക്സ് പോസ്റ്റിലുള്ള ചോദ്യം.


മുമ്പും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് വീണ്ടും പെലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. ഉയരുന്ന ഇത്തരം പോസ്റ്റുകൾക്കെതിരെ മന്ത്രിയുടെ ഭാ​ഗത്തുനിന്നും ഒരു പ്രതിരോധവും ഉണ്ടായില്ലെന്ന് പോസ്റ്റിൽ പറയുന്നു. 

ഒരു പൊതുപ്രവർത്തക എന്ന നിലയിൽ തന്നെ വിമർശിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും, എന്നാൽ, ഒരു അശ്ലീലവസ്തു എന്ന നിലയിലാണ് ഈക്കൂട്ടർ അധിക്ഷേപിക്കാൻ ശ്രമിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.


താനൊരു ദളിത് സ്ത്രീയാണെന്നും, തമിഴ്നാടിന്റെ തലസ്ഥാനത്ത് ഉന്നത പദവിയിലിരിക്കുന്ന ഒരു ദളിത് വനിതയ്ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങളെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും അവർ പോസ്റ്റിൽ പറയുന്നു. 


ടിവികെയുടെ ഭരണപരമായ വീഴ്ചകൾ താൻ എപ്പോഴൊക്കെ തുറന്നു പറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമമുണ്ടായെന്നും ഇതിനെല്ലാമെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും മേയർ പറയുന്നു. 

Get more updates from Pudukad News on Google