"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
കൈക്കൂലി ആരോപണം: വൈക്കം സിഐ ഷമീർഖാന് സസ്പെൻഷൻ; ഒരു മാസത്തിനിടെ രണ്ട് ലക്ഷത്തിലേറെ രൂപ വാങ്ങിയെന്ന് വിജിലൻസ് | Vaikom CI Suspended   •  യെമനിൽ സൗദി സഖ്യസേനയുടെ സൈനിക ക്യാമ്പിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദിയിലേക്ക് എത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി സഖ്യസേന | Yemen Houthi Attack   •  ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 23 ലക്ഷം തട്ടിയ കേസ്; ബിഗ് ബോസ് മുൻ താരം ഉൾപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ | Kozhikode Online Job Scam   •  “പ്രഭാതനടത്തത്തിനിടയിലെ വാഹനാപകടമല്ല, പ്ലാൻ ചെയ്ത കൊലപാതകം”: കർണാടകയിൽ ഭർത്താവിനെ ഇടിച്ചുകൊന്ന ഭാര്യയും കാമുകനും കുടുങ്ങി | Vijayapura Murder Case   •  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് കെ. ശ്രീകാന്തിനെതിരെ പൊലീസിൽ പരാതി | Rahul Gandhi   •  

സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കൽ: നാളെ നിർണായക യോഗം. 23 തൊഴിലാളി സംഘടനകളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. തൊഴിലാളികളുടെ ആശങ്കകളും എതിർപ്പുകളും പരിഹരിച്ചശേഷം മാത്രം മുന്നോട്ടുപോകാൻ സർക്കാർ നീക്കം

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്റെ അധ്യക്ഷതയിൽ നാളെ നിർണായക യോഗം ചേരും. രാവിലെ 9.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. 23 തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. തൊഴിൽ മന്ത്രിയും ലേബർ കമ്മീഷണറും ചർച്ചയുടെ ഭാഗമാകും. 

ലേബർ കോഡ് നടപ്പാക്കാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ടെങ്കിലും വ്യവസ്ഥകളിൽ തൊഴിലാളി സംഘടനകൾക്കുള്ള ആശങ്കകളും എതിർപ്പുകളും പരിഹരിച്ചശേഷം മാത്രമേ മുന്നോട്ടുപോകൂ എന്ന നിലപാടിലാണ് സർക്കാർ. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കും ലേബർ കോഡ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

ലേബർ കോഡിലെ ചില വ്യവസ്ഥകൾ തൊഴിലാളിവിരുദ്ധമാണെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. ഇത്തരം വ്യവസ്ഥകൾ ഒഴിവാക്കിയോ ആവശ്യമായ മാറ്റങ്ങൾ വരുത്തിയോ എങ്ങനെ കോഡ് നടപ്പാക്കാമെന്ന കാര്യമാണ് നാളത്തെ യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. 

Get more updates from Pudukad News on Google