"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

‘ഇന്നത്തെ വിധിയിൽ ആഘോഷിക്കാൻ CPMനും ഊറി ചിരിക്കാൻ കോൺഗ്രസിനും വകയില്ല’: K സുരേന്ദ്രൻ | Supreme Court

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

Supreme Court

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: സി.എം.ആർ.എൽ – എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെയുള്ള വിജിലൻസ് കേസ് നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തത് പ്രത്യേകം നൽകിയ ആനുകൂല്യമല്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. എഫ്.ഐ.ആർ റദ്ദാക്കാതിരുന്ന കോടതി, ഹർജിക്കാരുടെ ഭാഗം കൂടി കേൾക്കാൻ സമയം നൽകുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.(Supreme Court Stays Vigilance Inquiry In CMRL Exalogic Case Against Pinarayi Vijayan)

കേസിൽ എന്തുകൊണ്ട് സർക്കാർ എഫ്.ഐ.ആർ എടുത്തില്ലെന്ന കോടതിയുടെ ചോദ്യം വിഷയം അട്ടിമറിക്കാനുള്ള ശ്രമങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ ഈ വിധിയിൽ സി.പി.എമ്മിന് ആഹ്ലാദിക്കാനോ കോൺഗ്രസിന് ചിരിക്കാനോ ഉള്ള വകയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം, കേസിൽ പിണറായി വിജയൻ, മകൾ വീണ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് നീട്ടിവെച്ചത് താൽക്കാലിക ആശ്വാസമായി. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പ്രത്യേക സിറ്റിംഗ് നടത്തി ഹർജി പരിഗണിച്ചത്.

Story Summary

The Supreme Court has stayed the Vigilance probe against Pinarayi Vijayan and others in the CMRL-Exalogic transaction for a week. Reacting to the verdict, BJP leaders stated that the stay is not a special privilege and does not quash the FIR, emphasizing that neither the CPM nor the Congress has reason to celebrate.

Get more updates from Pudukad News on Google