‘ജെൻസി യോഗ്യത നേടിയ രാജ്യത്തെ ഒരേയൊരു വ്യക്തി’: മോദിയുടെ ചിത്രം പങ്കുവച്ച് അഭിജിത് ദിപ്‌കെ | Abhijit Deepke

Current: മലയാളം

ന്യൂഡൽഹി: ജന്തർ മന്ദറിലെ അനുമതിയില്ലാത്ത പ്രതിഷേധവുമായി ബന്ധപ്പെട്ട് കോക്‌റോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെക്കുറിച്ചുള്ള ഡൽഹി ഹൈക്കോടതിയുടെ പരാമർശങ്ങൾക്കെതിരെ പരിഹാസവുമായി സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ. കോടതിയിൽ നൽകിയ ഹർജിയുടെ വാദത്തിനിടെ, ഈ നേതാക്കൾ ‘ജെൻസി’ അല്ലെന്ന ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ നിരീക്ഷണമാണ് വിമർശനങ്ങൾക്ക് കാരണമായത്.(Abhijit Deepke Mocks Delhi High Court Gen Z Remark On Jantar Mantar Protest)
ഈ പരാമർശത്തെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ച ദീപ്‌കെ, “ജെൻസി യോഗ്യത നേടിയ രാജ്യത്തെ ഒരേയൊരു വ്യക്തി ഇതാണ്” എന്ന് സമൂഹമാധ്യമമായ ‘എക്‌സിൽ’ കുറിച്ചു. കോടതിയുടെ പരാമർശവും ഇതിന് പിന്നാലെ രാഷ്ട്രീയ നേതാക്കൾ നടത്തുന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളും ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.
Story Summary
CJP leader Abhijit Deepke has mocked the Delhi High Court’s observation that Cockroach Janata Party leaders Sourav Das and Ashutosh Ranga are not ‘Gen-Z’ during a hearing regarding an unauthorized protest at Jantar Mantar. Sharing a picture of Prime Minister Narendra Modi on X, Deepke sarcastically posted that the PM is the only person in the country who qualifies as Gen-Z.






