"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

തൃശൂർ പൂരം അട്ടിമറി കേസ്: ഒടുവിൽ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി; തിരുവമ്പാടി ദേവസ്വം ഭാരവാഹികളടക്കം പ്രതിപ്പട്ടികയിൽ | Thrissur Pooram

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

Thrissur Pooram

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം : തൃശൂർ പൂരം അട്ടിമറിക്കപ്പെട്ടതുമായി ബന്ധപ്പെട്ട നിർണായക അന്വേഷണ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി. കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള ഔദ്യോഗിക അനുമതി തേടിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് മേധാവി തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.(Thrissur Pooram Disruption Case Investigation Report Submitted To Government)

തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ എട്ട് പേരാണ് കേസിലെ പ്രതികൾ. കേസിൽ സർക്കാർ അനുമതി ആവശ്യമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.

ലഹളയുണ്ടാക്കാൻ ശ്രമിക്കുക, കലാപ ആഹ്വാനം, സ്പർധ വളർത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പൂരം അട്ടിമറിച്ചതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ.

Story Summary

The investigation report on the Thrissur Pooram disruption case has been submitted to the state government by the DGP, seeking permission to file a chargesheet. The Crime Branch report names eight individuals, including prominent Thiruvambady Devaswom office-bearers, charging them with attempt to cause riots, instigating public unrest, and promoting communal hatred.

Get more updates from Pudukad News on Google