‘ആഘോഷിക്കുന്നത് പോലെ ഒന്നും ഇന്നത്തെ വിധിയിൽ ഇല്ല’: മാസപ്പടിക്കേസിലെ സുപ്രീംകോടതി വിധിയിൽ ഷോൺ ജോർജ് | Shone George Reaction

Current: മലയാളം

തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തത് വലിയ ആഘോഷമാക്കേണ്ടതില്ലെന്ന് പരാതിക്കാരനായ ഷോൺ ജോർജ്. പിണറായി വിജയനും കൂട്ടാളികൾക്കും എതിരെയുള്ള ഇ.ഡി അന്വേഷണത്തിനോ വിജിലൻസിന്റെ എഫ്.ഐ.ആറിനോ ഇത് തടസ്സമാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Shone George Reaction On Supreme Court Stay In CMRL Exalogic Case)
പ്രതികളുടെ ഭാഗം കൂടി കേൾക്കണം എന്ന നിലപാട് മാത്രമാണ് കോടതി സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ പിണറായിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും, രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് കേസ് അട്ടിമറിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും ഷോൺ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വിമർശിക്കാത്തത് ഇതിന്റെ പ്രത്യുപകാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായിയുടെ കേസിൽ എൽ.ഡി.എഫും യു.ഡി.എഫും ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടിലെ വിജിലൻസ് കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ വിജിലൻസ് അന്വേഷണമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
Story Summary
Complainant Shon George has stated that the Supreme Court’s one-week stay on the Vigilance probe against Pinarayi Vijayan in the CMRL-Exalogic case is not a reason for celebration, alleging a tacit understanding between the LDF and UDF. Meanwhile, the Supreme Court stayed the inquiry for a week while questioning the state government’s actions, though the ED investigation remains unaffected.






