"> Skip to content
Sample Header Banner
October 22, 2026
⌕
Breaking

58 മക്കളുടെ പിതാവ്; പക്ഷേ മക്കളുടെ പേരു പോലും ഓർമയില്ല ! ശൈശവ വിവാഹത്തിന്‍റെ ഇരകളായ കുട്ടികളുടെ ദുരവസ്ഥ

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഭക്ഷണമോ, വസ്ത്രമോ കൊടുക്കാൻ പോലും നിർവൃത്തിയില്ലാതെ, എഴുപതിലധികം മക്കളുടെ അച്ഛനായ ഒരു മനുഷ്യൻ ! അതിൽ ജീവിച്ചിരിക്കുന്നത് 58 കുട്ടികൾ.

കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാം, എന്നാൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഈ വാർത്ത ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

അഫ്ഗാനിസ്ഥാനിൽ നാല് ഭാര്യമാരോടൊപ്പം മണ്ണുകൊണ്ടുള്ള വീടുകളിൽ കഴിയുന്ന മുഹമ്മദ് സാദിഖ് എന്ന വ്യക്തിയാണ് കടുത്ത ദാരിദ്ര്യത്തിനിടയിലും വലിയ കുടുംബവുമായി ജീവിക്കുന്നത്.

ഈ കുടുംബത്തിന്‍റെ ഏക ആശ്രയം കാർ ഷോറൂമിൽ ജോലി ചെയ്യുന്ന സാദിഖിന്‍റെ വരുമാനമാണ്. വിൽക്കുന്ന ഓരോ കാറിനും വെറും 1,000 അഫ്ഗാനി (ഏകദേശം 1,200 രൂപയോളം) മാത്രമാണ് അദ്ദേഹത്തിന് കൂലിയായി ലഭിക്കുന്നത്.


തുച്ഛമായ ഈ വരുമാനം കൊണ്ടാണ് ഇത്രയും വലിയൊരു കുടുംബം പട്ടിണിയോട് പൊരുതുന്നത്. ശരിയായ വാതിലുകളോ ജനലുകളോ ഇല്ലാത്ത, തുണിക്കഷ്ണങ്ങൾ മറച്ചുവെച്ച വീട്ടിലാണ് ഇവർ കഴിയുന്നത്.


പലപ്പോഴും വിറകുവാങ്ങാൻ പോലും പണമില്ലാതെ കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചാണ് ഇവർ ഭക്ഷണം പാകം ചെയ്യുന്നത്. പല കുട്ടികളും ദിവസങ്ങളോളം പട്ടിണി കിടക്കുന്നതും, നടക്കാൻ ഷൂസ് പോലും ഇല്ലാതെ ദയനീയമായി ജീവിക്കുന്നതും ഈ കുടുംബത്തിന്‍റെ  ദുരവസ്ഥ വ്യക്തമാക്കുന്നു.

മക്കളുടെ എണ്ണം ഇത്രയധികം കൂടിയതുകാരണം തനിക്ക് സ്വന്തം മക്കളുടെ പേരുപോലും ഓർമയില്ലെന്ന് സാദിഖ് പറയുന്നു:
“എന്‍റെ എല്ലാ മക്കളുടെയും പേരുകൾ എനിക്ക് ഓർമയില്ല. മിക്കപ്പോഴും ഞാൻ അവരെ ‘മോനെ’ എന്ന് മാത്രമാണ് വിളിക്കുന്നത്” – അന്തരാഷ്ട്ര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സാദിഖ് പറഞ്ഞു.  

തനിക്ക് ഒരു നല്ല അച്ഛനാകാൻ കഴിഞ്ഞില്ലെന്നും മക്കളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറയുന്നു.

തന്‍റെ നാല് ഭാര്യമാരെയും ചെറിയ പ്രായത്തിലാണു വിവാഹം കഴിച്ചതെന്നും സാദിഖ് അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രായപൂർത്തിയാകാതെ അമ്മമാരായതുകൊണ്ടും, പരിചയക്കുറവുകൊണ്ടും തന്‍റെ പല കുട്ടികളും ശൈശവത്തിൽ തന്നെ മരണപ്പെട്ടിട്ടുണ്ട്.

ക്ഷയം, വില്ലൻ ചുമ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾ ബാധിച്ചാണ് പല കുട്ടികളും മരിച്ചത്. ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയും ദുരിതങ്ങളും ഉണ്ടാകുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ഇത്രയധികം കുട്ടികൾ ഉണ്ടാകുമായിരുന്നില്ലെന്നും സാദിഖ് കണ്ണീരോടെ പറയുന്നു.

ശൈശവ വിവാഹങ്ങളുടെയും കടുത്ത ദാരിദ്ര്യത്തിന്‍റെയും ഇരകളായ പാവം കുഞ്ഞുങ്ങളുടെ അവസ്ഥ ലോകത്തിന്‍റെ കണ്ണുനനയിക്കുന്ന ഒന്നാണ്.

Get more updates from Pudukad News on Google