"> Skip to content
Sample Header Banner
October 22, 2026
⌕
Breaking

ഒ​മാ​നി​ൽ പി​ങ്ക് ഡോ​ൾ​ഫി​ൻ ! കാഴ്ചക്കാരുടെ മനം കവർന്ന് അ​പൂ​ർ​വ ദൃ​ശ്യം, ആഘോഷമാക്കി സമൂഹമാധ്യമങ്ങൾ

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ക​ട​ലി​ലെ കാ​ഴ്ച​ക​ൾ എ​പ്പോ​ഴും ന​മ്മെ അ​ത്ഭു​ത​പ്പെ​ടു​ത്താ​റു​ണ്ട്. എ​ന്നാ​ൽ ഇ​താ, ക​ട​ലി​ൽ നി​ന്നൊ​രു അ​തി​ശ​യ​ക്കാ​ഴ്ച! ഒ​മാ​നി​ലെ മ​സ്ക​റ്റി​ലു​ള്ള ഖു​ൻ​ത​ബ് ബീ​ച്ചി​ൽ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ പി​ങ്ക് ഡോ​ൾ​ഫി​നു​ക​ളെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു !‌

മ​സ്ക​റ്റി​ന്‍റെ തീ​ര​പ്ര​ദേ​ശ​മാ​യ ഖു​ൻ​ത​ബ് ബീ​ച്ചി​ൽ എ​ത്തി​യ​വ​രാ​ണ് ഈ ​അ​പൂ​ർവ കാ​ഴ്ച​യ്ക്ക് സാ​ക്ഷ്യം വ​ഹി​ച്ച​ത്. നീ​ല​ക്ക​ട​ലിന്‍റെ  പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​ങ്ക് നി​റ​ത്തി​ലു​ള്ള ഡോ​ൾ​ഫി​നു​ക​ൾ വെ​ള്ള​ത്തി​ന് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നു ചാ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.

ക​ട​ലി​ൽ സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന ചാ​ര​നി​റ​ത്തി​ലു​ള്ള ഡോ​ൾ​ഫി​നു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​വ​യ്ക്ക് പി​ങ്ക് നി​റം വ​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന കൗ​തു​ക​ത്തി​ലാ​ണ് ആ​ളു​ക​ൾ.

ചി​ല പ്ര​ത്യേ​ക ത​രം ഡോ​ൾ​ഫി​നു​ക​ളി​ൽ പ്രാ​യം, ര​ക്ത​ചം​ക്ര​മ​ണം, അ​ല്ലെ​ങ്കി​ൽ ജ​ന്മ​നാ ഉ​ള്ള പ്ര​ത്യേ​ക​ത​ക​ൾ മൂ​ലം ഇ​ത്ത​രം നി​റ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്.

എ​ങ്കി​ലും, ഈ ​മ​നോ​ഹ​ര ജീ​വി​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​റി​യാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് സ​മു​ദ്ര​ജീ​വി ഗ​വേ​ഷ​ക​രും ലോ​ക​മെ​മ്പാ​ടു​മു​ള്ള ഡോൾഫിൻ ​പ്രേ​മി​ക​ളും.

‌ക​ട​ലിന്‍റെ മാ​സ്മ​രി​ക സൗ​ന്ദ​ര്യം വി​ളി​ച്ചോ​തു​ന്ന ഈ ​അപൂർവദൃ​ശ്യ​ങ്ങ​ൾ ചുരുങ്ങിയ സമയത്തിനുള്ളിലാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.

Get more updates from Pudukad News on Google