അടൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്കെതിരെ പരാതിപ്രളയം; ഗർഭിണിയോട് മോശമായി പെരുമാറിയെന്നും ചികിത്സാപ്പിഴവ് വരുത്തിയെന്നും ആരോപണം. നിരവധി രോഗികൾ രേഖാമൂലം പരാതി നൽകിയിട്ടും അന്വേഷണം നടത്താതെ ആശുപത്രി സൂപ്രണ്ട് പരാതികൾ പൂഴ്ത്തിവെച്ചതായി ആക്ഷേപം

🌐 Select your Language:
Current: മലയാളം
Current: മലയാളം

അടൂർ: അടൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്കെതിരെ രോഗികളുടെ പരാതി പ്രളയം. ഡോക്ടർക്കെതിരെ ഒന്നൊന്നായി പരാതികൾ ആശുപത്രി സൂപ്രണ്ടിന് ലഭിച്ചിട്ടും പൂഴ്ത്തിവെയ്ക്കുകയായിരുന്നു.
അന്വേഷണമോ നടപടിയോ സ്വീകരിക്കാതിരിക്കുന്നതിനാൽ രോഗികളോടുള്ള ഡോക്ടറുടെ പെരുമാറ്റത്തിൽ യാതൊരു കുറവുമുണ്ടായില്ല, ഇതിനുള്ള തെളിവ് കൂടിയായി ദിനം പ്രതിയുള്ള പരാതികൾ.
ചികിൽസ പിഴവും മോശമായ പെരുമാറ്റവുമടക്കം കാണിച്ച് നിരവധി രോഗികൾ രേഖാമൂലം പരാതി നൽകിയിട്ടും അന്വേഷിച്ച് സത്യാവസ്ഥ മനസിലാക്കാൻ പോലും സൂപ്രണ്ട് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
ചികിൽസ തേടിയെത്തിയ ഗർഭിണിയായ രോഗിയെ അധിക്ഷേപിക്കുകയും, ചികിൽസ പിഴവ് കാട്ടിയെന്ന യുവതിയുടെ പരാതി ആശുപത്രി സൂപ്രണ്ട് ഗൈ യുവതിയുടെ പരാതി.
Get more updates from Pudukad News on Google






