"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala welfare pension   •  സെർവർ തകരാർ തുടരുന്നു; കാലിക്കറ്റ് സർവകലാശാലയിലെ തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു | Calicut University exam postponement   •  ദില്ലിയിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത; പൊലീസ് ആസ്ഥാനത്തെത്തി അമിത് ഷാ, 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി | Amit Shah Delhi Police headquarters visit   •  സ്കൂട്ടർ മാറ്റുന്നതിനെച്ചൊല്ലി തർക്കം; അമൃത്സറിൽ യുവാവിനെ വെടിവെച്ചുകൊന്നു, പ്രതികൾ സഹോദരങ്ങൾ | Amit Sabharwal murder   •  പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് സംസ്കാര സാഹിതി ഡൽഹി & എൻസിആറിന്റെ പ്രഥമ പരിപാടി ‘ഉപന്യാസ രചനാ മത്സരം’ പോസ്റ്റര്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രകാശനം ചെയ്തു   •  

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു; ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിനിന്റെ എൻജിൻ ട്രാക്കിൽ നിന്ന് തെന്നിമാറി.

ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസ് കടന്നുപോകുന്നതി നിടെയാണ് അപകടം.

ട്രെയിനിന്റെ വേഗത കുറവായിരു ന്നതിനാൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

പാറശ്ശാല ഇലങ്കം ക്ഷേത്രത്തിന് സമീപമാണ് സംഭവം. പ്രദേശത്ത് ഇന്നലെ രാത്രി മുതൽ ശക്തമായ മഴ തുടരുകയായിരുന്നു.

മഴയെത്തുടർന്ന് ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു.

അപകടത്തിന് പിന്നാലെ തിരുവനന്തപുരം – നാഗർകോവിൽ പാതയിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു.

 ട്രാക്കിലെ മണ്ണ് നീക്കം ചെയ്യാനും ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ റെയിൽവേ ജീവനക്കാരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ തുടരുകയാണ്.

പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകൾ

ട്രാക്കിലെ തടസ്സം കാരണം നിലവിൽ താഴെ പറയുന്ന ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്:

താംബരം – തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ്: ഇരാണിയേൽ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു.

മധുരൈ – പുനലൂർ എക്സ്പ്രസ്: പനക്കുടിയിൽ പിടിച്ചിട്ടിരിക്കുന്നു.

താംബരം – തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ്: നാഗർകോവിൽ ജങ്ഷനിൽ പിടിച്ചിട്ടിരിക്കുന്നു.

വൈകിയോടുന്ന ട്രെയിനുകൾ

കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്

നാഗർകോവിൽ ജങ്ഷൻ – പുനലൂർ പാസഞ്ചർ

തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ

പുനലൂർ – കന്യാകുമാരി പാസഞ്ചർ

തിരുവനന്തപുരം സെൻട്രൽ – താംബരം എക്സ്പ്രസ്

ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ്

പൂനെ – കന്യാകുമാരി എക്സ്പ്രസ്

Get more updates from Pudukad News on Google