‘നിങ്ങളുടെ വിമാനത്തിലേക്ക് തിരികെപ്പോകൂ’: US അന്ത്യശാസനവുമായെത്തിയ പാക് സൈനിക മേധാവി അസിം മുനീറിന് ഇറാനിൽ തണുപ്പൻ സ്വീകരണം | Asim Munir

Current: മലയാളം

ടെഹ്റാൻ : ഇറാൻ സന്ദർശനത്തിനിടയിൽ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിന് ഇറാനിൽ നിന്ന് അപ്രതീക്ഷിതവും തണുപ്പൻ സ്വീകരണവും. ഇറാൻ സുരക്ഷാ കൗൺസിൽ പുതിയ മേധാവി മൊഹ്സെൻ റെസായിയുമായുള്ള കൂടിക്കാഴ്ചയിലാണ് മുനീറിന് കനത്ത തിരിച്ചടി നേരിട്ടത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനവുമായിട്ടാണ് അസിം മുനീർ ടെഹ്റാനിലെത്തിയത്.(Asim Munir Cold Reception Tehran Iran Rejects US Ultimatum)
ഇറാൻ തങ്ങളുടെ ആണവ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണമെന്ന യു.എസ്. അന്ത്യശാസനം മുനീർ ഇറാൻ അധികൃതർക്ക് കൈമാറി. എന്നാൽ വാഷിങ്ടൺ തങ്ങളുടെ ഏഴ് നിബന്ധനകൾ അംഗീകരിക്കണമെന്ന് ഇറാൻ വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലെബനീസ് പത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ആണവ പദ്ധതിയിൽ വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ ഭാഗത്തുനിന്നും കനത്ത ആക്രമണം ഉണ്ടായേക്കാമെന്ന് മുനീർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അമേരിക്കയുടെ ഈ ഭീഷണി വകവെക്കാതെ ഇറാൻ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബഘേർ ഘാലിബഫ് എന്നിവരുമായും അസിം മുനീർ ചർച്ചകൾ നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ സംഭവവികാസങ്ങൾക്ക് വഴിവെക്കുന്നതാണ് ഈ റിപ്പോർട്ടുകൾ.
Story Summary
Pakistan Army Chief General Asim Munir reportedly received a cold reception in Tehran from Iran’s new security council chief, Mohsen Rezaei, after delivering a US ultimatum demanding Iran concede its entire nuclear program. Iran firmly rejected the warning, stating Washington must accept its seven conditions, while other top Iranian officials reiterated that Tehran has nothing new to say amid rising geopolitical tensions.






