"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ ക്രൂരമായ അധിക്ഷേപം. കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. അധ്യാപകൻ അറസ്റ്റിൽ. പ്രിൻസിപ്പലിനും രണ്ട് സഹപാഠികൾക്കുമെതിരെ കേസ്

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോയമ്പത്തൂർ: ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്ന് കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർത്ഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. 

സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ വിജയകുമാറിനെ പീലമേട് പോലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അരുൺകുമാർ, രണ്ട് സഹപാഠികൾ എന്നിവർക്കെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് അമ്മ കൗസല്യാദേവിയോട് പറഞ്ഞാണ് അഖിലൻ വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ ഉച്ചയോടെ വീട്ടുജോലിക്കാരിയായ അമ്മ ഭാരതി കോളനിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അഖിലനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് മാസം മുൻപ് സ്കൂളിൽ സ്റ്റൈപ്പൻഡിനായുള്ള പട്ടിക തയ്യാറാക്കുന്നതിനിടെ ക്ലാസിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെക്കുറിച്ച് അധ്യാപകൻ വിജയകുമാർ വിവരങ്ങൾ തേടിയിരുന്നു. തുടർന്ന് ക്ലാസിൽ ബീഫ് കഴിക്കുന്നവർ ആരൊക്കെയാണെന്ന് പരസ്യമായി ചോദിച്ചപ്പോൾ അഖിലൻ അടക്കം അഞ്ച് കുട്ടികൾ എഴുന്നേറ്റുനിന്നു. 

ഇതിന് പിന്നാലെ രണ്ട് സഹപാഠികൾ തന്നെ നിരന്തരം ജാതീയമായി അധിക്ഷേപിക്കുകയും ശാരീരികമായി മർദ്ദിക്കുകയും ചെയ്തിരുന്നതായി അഖിലൻ അമ്മയോട് തുറന്നുപറഞ്ഞിരുന്നു.

സഹപാഠികളുടെ നിരന്തര പീഡനത്തിനെതിരെ അധ്യാപകനും പ്രിൻസിപ്പലിനും രേഖാമൂലം പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്ന് അമ്മ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. 

താൻ സ്കൂളിലെത്തി പ്രധാനാധ്യാപകനോട് ചോദിക്കാൻ ഒരുങ്ങിയെങ്കിലും, പരാതിപ്പെട്ടാൽ സഹപാഠികൾ തന്നെ കൂടുതൽ ഒറ്റപ്പെടുത്തുമെന്നും ആക്രമിക്കുമെന്നും ഭയന്ന് മകൻ തന്നെ വിലക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി. അഖിലന്റെ പിതാവ് അശോക് കുമാർ കേരളത്തിലെ ഒരു റിസോർട്ടിലെ ജീവനക്കാരനാണ്.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും (BNS) പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെയും (SC/ST Prevention of Atrocities Act) കർശന വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീലമേട് പോലീസ് കൂടുതൽ സാക്ഷികളുടെ മൊഴിയെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Get more updates from Pudukad News on Google