രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗം, കണ്ണൂരിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു

🌐 Select your Language:
Current: മലയാളം
Current: മലയാളം

കണ്ണൂർ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു. കണ്ണൂരിൽ ബിജെപി മേഖല പ്രസിഡന്റ് കെ ശ്രീകാന്തിനെതിരെയാണ് കണ്ണൂർ ടൌൺ പൊലീസ് കേസ് എടുത്തത്.
രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിച്ചായിരുന്നു ശ്രീകാന്തിന്റെ പ്രസംഗം. കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നിൽ നടന്ന ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കവെയായിരുന്നു കെ. ശ്രീകാന്തിന്റെ വിവാദ പരാമർശം.
രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിക്കുകയും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഭ്രാന്തനെപ്പോലെയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്നതാണ് ആരോപണം
Get more updates from Pudukad News on Google






