‘മുസ്ലീങ്ങൾ കേരളം വിട്ടുപോകണമെന്ന് പറഞ്ഞിട്ടില്ല’; വിവാദ കമന്റിൽ വിശദീകരണവുമായി ദിയ കൃഷ്ണ | Diya Krishna controversial comment

Current: മലയാളം

കേരളത്തെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ ഉത്തരേന്ത്യൻ വ്ളോഗറുടെ വിഡിയോയ്ക്ക് താഴെ ‘സാഡ് റിയാലിറ്റി’ എന്ന് കമന്റിട്ട സംഭവത്തിൽ വിശദീകരണവുമായി നടി ദിയ കൃഷ്ണ. വിഡിയോയുടെ ആദ്യഭാഗം മാത്രം കണ്ടാണ് പ്രതികരിച്ചതെന്നും കേരളത്തിലെ മുസ്ലീങ്ങൾക്കെതിരായ പരാമർശമായിരുന്നില്ല തന്റെ കമന്റെന്നും ദിയ വ്യക്തമാക്കി. സംഭവത്തിൽ ക്ഷമാപണവും നടത്തി. (Diya Krishna controversial comment)
‘ലിറ്റിചോക്ക് അപ്പ്’ എന്ന അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിൽ ഫോർട്ട് കൊച്ചിയിൽ മുസ്ലീങ്ങൾ കൂടുതലാണെന്നും കേരളം അപകടത്തിലാണെന്നുമുള്ള പരാമർശങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ വിഡിയോയുടെ ആദ്യഭാഗത്ത് വർക്കലയിലെ ഒരു കഫേയിൽ മഹാത്മാ ഗാന്ധിയുടെയും മുഹമ്മദ് അലി ജിന്നയുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചതിനെക്കുറിച്ചാണ് വ്ളോഗർ സംസാരിച്ചതെന്ന് ദിയ പറഞ്ഞു. കഫേയിൽ ജിന്നയുടെ ചിത്രം കണ്ടതിലുള്ള അതൃപ്തിയാണ് ‘സാഡ് റിയാലിറ്റി’ എന്ന കമന്റിലൂടെ പ്രകടിപ്പിച്ചതെന്നും അവർ വിശദീകരിച്ചു.
View this post on Instagram
വിഡിയോയുടെ രണ്ടാംഭാഗം ശ്രദ്ധിച്ചിരുന്നില്ലെന്നും മുഴുവൻ കാണാതെ കമന്റിട്ടത് തന്റെ തെറ്റാണെന്നും ദിയ പറഞ്ഞു. കേരളത്തിലെ മുസ്ലീങ്ങൾ സംസ്ഥാനം വിട്ടുപോകണമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഒരു മതവിഭാഗത്തോടും വിരോധമില്ലെന്നും വ്യക്തമാക്കി. തന്റെ കുടുംബത്തിലും സുഹൃദ്വലയത്തിലും മുസ്ലീങ്ങളുണ്ടെന്നും മുസ്ലീം പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ തന്നോടൊപ്പം ആവേശത്തോടെ സെൽഫിയെടുക്കാറുണ്ടെന്നും ദിയ കൂട്ടിച്ചേർത്തു. തന്റെ കമന്റ് വളച്ചൊടിച്ച് വർഗീയ വിവാദമാക്കിയെന്നും വിശദീകരണം തേടാതെയാണ് ചിലർ വാർത്തകൾ നൽകിയതെന്നും ദിയ ആരോപിച്ചു. സാമൂഹികമാധ്യമങ്ങളിൽ കാണുന്ന എല്ലാ വിവരങ്ങളും വിശ്വസിക്കരുതെന്ന് അനുയായികളോട് ആവശ്യപ്പെട്ട അവർ, തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതിൽ ക്ഷമ ചോദിച്ചു. അതേസമയം, കഫേയിൽ ജിന്നയുടെ ചിത്രം പ്രദർശിപ്പിച്ചതിന്റെ കാരണം അറിയണമെന്ന നിലപാടും ദിയ ആവർത്തിച്ചു.
Summary: Diya Krishna clarified that her “sad reality” comment on a North Indian vlogger’s video referred to a café displaying Muhammad Ali Jinnah’s photograph, not to Muslims in Kerala. She apologised for commenting without watching the full video and denied harbouring hostility towards any religious community.






