"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala welfare pension   •  സെർവർ തകരാർ തുടരുന്നു; കാലിക്കറ്റ് സർവകലാശാലയിലെ തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു | Calicut University exam postponement   •  ദില്ലിയിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത; പൊലീസ് ആസ്ഥാനത്തെത്തി അമിത് ഷാ, 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി | Amit Shah Delhi Police headquarters visit   •  സ്കൂട്ടർ മാറ്റുന്നതിനെച്ചൊല്ലി തർക്കം; അമൃത്സറിൽ യുവാവിനെ വെടിവെച്ചുകൊന്നു, പ്രതികൾ സഹോദരങ്ങൾ | Amit Sabharwal murder   •  പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് സംസ്കാര സാഹിതി ഡൽഹി & എൻസിആറിന്റെ പ്രഥമ പരിപാടി ‘ഉപന്യാസ രചനാ മത്സരം’ പോസ്റ്റര്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രകാശനം ചെയ്തു   •  

ഭാര്യയെ ICE ഏജന്റുകൾ കടത്തിക്കൊണ്ടു പോയെന്ന് കള്ളക്കഥ മെനഞ്ഞു: അമേരിക്കയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ ഭർത്താവ് അറസ്റ്റിൽ | Indian Origin Man Arrested

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

Indian Origin Man Arrested

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

വാഷിംഗ്ടൺ: അമേരിക്കയിലെ കാലിഫോർണിയയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ ഭർത്താവ് അറസ്റ്റിൽ. സാക്രമെന്റോയിൽ താമസിക്കുന്ന ജാസ്മിൻ ഗിൽ (30) കൊല്ലപ്പെട്ട സംഭവത്തിലാണ് 28 കാരനായ ഗുരീന്ദർ ഗില്ലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ കുടിയേറ്റ വിരുദ്ധ ഏജൻസിയായ ഐ സി ഇ ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ഗുരീന്ദർ ആദ്യം പോലീസിന് നൽകിയ വ്യാജ പരാതി.(Indian Origin Man Arrested For Wife Jasmine Gill Murder In US Fabricated ICE Kidnap Story)

സെപ്റ്റംബർ 30 മുതൽ ജാസ്മിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നാല് ദിവസത്തിന് ശേഷം കസിനാണ് പോലീസിൽ പരാതി നൽകിയത്. വീടിന് മുന്നിൽ നിന്ന് തപാൽ പരിശോധിക്കുന്നതിനിടെ ഐ.സി.ഇ. ഏജന്റുമാർ ഭാര്യയെ കസ്റ്റഡിയിലെടുത്തുവെന്നായിരുന്നു ഗുരീന്ദർ പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ പ്രദേശത്ത് ഐ.സി.ഇ. ഉദ്യോഗസ്ഥരുടെ യാതൊരുവിധ പരിശോധനകളും നടന്നിട്ടില്ലെന്ന് വ്യക്തമായി.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഗുരീന്ദറിന്റെ മൊഴികളിലെ വൈരുദ്ധ്യം പുറത്തുവന്നു. ദമ്പതികൾ തമ്മിൽ വിവാഹമോചന കേസും കുട്ടിയുടെ കസ്റ്റഡിയെ ചൊല്ലിയുള്ള തർക്കങ്ങളും നിലനിന്നിരുന്നതായി സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫീസ് വ്യക്തമാക്കി. ഒക്ടോബർ ഒന്നിന് എൽ ഡൊറാഡോ കൗണ്ടിയിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് ജാസ്മിന്റേതാണെന്ന് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഒക്ടോബർ 14-ന് ഗുരീന്ദറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 8 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ യുവതിയുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനായി കുടുംബം ധനസമാഹരണം നടത്തിവരികയാണ്.

Story Summary

A 28-year-old Indian-origin man, Gurinder Gill, was arrested for the murder of his 30-year-old wife Jasmine Gill in California. After initially lying to police that immigration (ICE) agents had abducted her amid an ongoing divorce and child custody dispute, authorities linked him to the crime following the discovery of her burned remains, prompting her grieving family to raise funds to bring her body back to India.

Get more updates from Pudukad News on Google