ചെന്നൈയിൽ ‘ജന്തർമന്തർ 2.0’ പ്രതിഷേധം തുടരുന്നു: മുഖ്യമന്ത്രി വിജയ്‌ക്കെതിരെയും വിമർശനം | Chennai Jantar Mantar Protest

Current: മലയാളം

ചെന്നൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചെന്നൈയിൽ സി.ജെ.പി.യുടെയും ഇടതു സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ‘ജന്തർമന്തർ 2.0’ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 24 മണിക്കൂർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തവരെ ഇന്നലെ രാത്രി വൈകി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.(Chennai Jantar Mantar Protest Chief Election Commissioner Resignation Left CJP)
ബി.ജെ.പിയുടെ ഏജന്റിനെപ്പോലെയാണ് മുഖ്യമന്ത്രി വിജയ് പ്രവർത്തിക്കുന്നതെന്ന് നേതാക്കൾ രൂക്ഷമായി വിമർശിച്ചു. ആഭ്യന്തര മന്ത്രാലയത്തെ കണ്ട് ഭയപ്പെടാതെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും സർക്കാർ സമരക്കാർക്ക് പിന്തുണ നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Story Summary
The ‘Jantar Mantar 2.0’ protest led by CJP and left-wing organizations in Chennai demanding the resignation of Chief Election Commissioner Gyanesh Kumar entered its second day, following the midnight police detention of activists participating in a 24-hour sit-in, while leaders criticized the state government’s handling of the demonstrations.






