ലൈംഗികാതിക്രമത്തിനിരയായ 16കാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി | Kerala High Court 16-year-old girl pregnancy

Current: മലയാളം

കൊച്ചി: ലൈംഗികാതിക്രമത്തിനിരയായ 16കാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകി (Kerala High Court 16-year-old girl pregnancy). പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനും കോടതി നിർദേശം നൽകി.
പെൺകുട്ടിയുടെ പ്രായവും സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ച് ഗർഭം അലസിപ്പിക്കാമെന്ന് കോടതി നിയോഗിച്ച വിദഗ്ധ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതി അനുമതി നൽകിയത്.
അമ്മയുടെയും പെൺകുട്ടിയുടെയും സമ്മതം നിർബന്ധം
ഗർഭച്ഛിദ്ര നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് പെൺകുട്ടിയുടെയും മാതാവിന്റെയും രേഖാമൂലമുള്ള സമ്മതപത്രം വാങ്ങണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. നടപടിക്കിടെ കുഞ്ഞ് ജീവനോടെ ജനിക്കുന്ന സാഹചര്യമുണ്ടായാൽ ആവശ്യമായ നവജാത ശിശു പരിചരണവും ചികിത്സയും ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.
Story Summary:
The Kerala High Court has permitted the termination of a 27-week pregnancy of a 16-year-old girl who was subjected to sexual assault. The order was issued by Justice Harisankar V. Menon following a petition filed by the girl’s mother and a favourable report from a medical board appointed by the court. Written consent from both the girl and her mother is required, and the state must ensure neonatal care if the baby is born alive during the procedure.






