കുവൈത്ത് വൈഎംസിഎ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായി കൂടിക്കാഴ്ച നടത്തി

🌐 Select your Language:
Current: മലയാളം
Current: മലയാളം

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിയ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീമതി ഷാനിമോൾ ഉസ്മാനുമായി വൈഎംസിഎയുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയ്ക്കിടെ കുവൈത്ത് വൈഎംസിഎ നടത്തുന്ന വിവിധ പ്രവർത്തനങ്ങളെയും പരിപാടികളെയും കുറിച്ച് അവർ അന്വേഷിച്ചറിഞ്ഞു.
സംഘടനയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും സമൂഹത്തിനായി വൈഎംസിഎ നൽകിവരുന്ന സംഭാവനകളെക്കുറിച്ചും പ്രതിനിധി സംഘം വിശദീകരിച്ചു.
കുവൈത്ത് വൈഎംസിഎയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മാത്യൂസ് മാമ്മൻ, ജനറൽ സെക്രട്ടറി മനോജ് പരിമണം, രക്ഷാധികാരി എ. ഐ. കുര്യൻ, ചെയർമാൻ പി. എ. ജോൺ, ഡോ. ജോൺ തോമസ്, സന്തോഷ് എം. ഫിലിപ്പ്, അജിത് തോമസ് കണ്ണമ്പാറ, ലിജു ഫിലിപ്പ്, മാത്യു കുരുവിള എന്നിവർ പങ്കെടുത്തു.
Get more updates from Pudukad News on Google






