68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് നാളെ കോഴിക്കോട് തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും | 68th Kerala State School Sports Meet

Current: മലയാളം

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് നാളെ ആവേശകരമായ തുടക്കം. 68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേള നാളെ കോഴിക്കോട് ആരംഭിക്കും. പ്രധാന വേദിയായ എൻ.ഐ.ടി. ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.(68th Kerala State School Sports Meet To Begin In Kozhikode)
‘സേ നോ ടു ഡ്രഗ്സ്’ എന്ന ശക്തമായ ലഹരിവിരുദ്ധ സന്ദേശമാണ് ഇത്തവണത്തെ കായികമേള ഉയർത്തിപ്പിടിക്കുന്നത്. ഇന്ന് വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഊട്ടുപുരയിലെ പാലുകാച്ചൽ ചടങ്ങ് നിർവഹിക്കും. ഇന്ന് മുതൽ തന്നെ കായിക താരങ്ങൾ കോഴിക്കോട്ട് എത്തിത്തുടങ്ങും.
ഒക്ടോബർ 25 മുതൽ 31 വരെയാണ് കായികമേള നീണ്ടുനിൽക്കുന്നത്. പത്ത് വ്യത്യസ്ത വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. അത്‌ലറ്റിക്സ് മത്സരങ്ങൾ ഒക്ടോബർ 27 മുതൽ 31 വരെ എൻ.ഐ.ടി. ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അത്‌ലറ്റിക്സിൽ 2800 താരങ്ങളും, ഇൻക്ലൂസീവ് സ്പോർട്സിൽ 2000-ത്തോളം താരങ്ങളും ഉൾപ്പെടെ പതിനായിരത്തോളം പേർ മേളയുടെ ഭാഗമാകും. ഉദ്ഘാടനച്ചടങ്ങിൽ 4000 താരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും 3000 കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടിയും നടക്കും.
Story Summary
The 68th Kerala State School Sports Meet is set to kick off in Kozhikode tomorrow. Chief Minister V.D. Satheesan will inaugurate the grand event at the NIT ground, while Indian Olympic Association President P.T. Usha will light the torch. Promotes the anti-drug message ‘Say No to Drugs’, the week-long event features thousands of young athletes competing across ten venues.






