‘ഒരു സർക്കാർ ഉത്തരവെങ്കിലും എടുത്തു നോക്കണ്ടേ, സുധാ പിള്ള സീനിയർ ഉദ്യോഗസ്ഥയായിരുന്ന ആളല്ലേ’: KIIFB വിവാദത്തിൽ തോമസ് ഐസക് | Thomas Isaac

Current: മലയാളം

കോട്ടയം: സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടിനെതിരെ കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് സർക്കാരിനുമേൽ അഴിമതി ആരോപണം ഉന്നയിക്കാനാണ് കമ്മിറ്റി റിപ്പോർട്ടിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Thomas Isaac Slams Sudha Pillai Committee Report On KIIFB)
പാഴ്ഭൂമിയാണെന്നും ഖനനം ചെയ്ത സ്ഥലമാണെന്നും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശമാണെന്നുമൊക്കെ പറഞ്ഞ് ഭൂമി ഏറ്റെടുക്കലിൽ അഴിമതി ആരോപിക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കണമെന്നും ഐസക് പറഞ്ഞു. അർഹതയില്ലാത്ത വില കൊടുത്ത് ഭൂമി ഏറ്റെടുക്കാൻ ആദ്യമായി തീരുമാനിച്ചത് മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. യു.ഡി.എഫ് ഭരണകാലത്ത് നീങ്ങിയ ഫയൽ പിന്നീട് അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ അംഗീകരിച്ചു നൽകുക മാത്രമാണ് ചെയ്തത്.
എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നു മാസത്തിനുള്ളിൽ ഇറങ്ങിയ ഈ ഉത്തരവാണ് ഇപ്പോൾ എൽ.ഡി.എഫിനെതിരെയുള്ള അഴിമതിയായി ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പ്രഖ്യാപനം നടത്തുന്നതിന് മുൻപ് ഒരു സർക്കാർ ഉത്തരവെങ്കിലും എടുത്തു പരിശോധിക്കണമായിരുന്നുവെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. സുധാ പിള്ള മുതിർന്ന ഉദ്യോഗസ്ഥയല്ലേ എന്നും അദ്ദേഹം വിമർശിച്ചു.
Story Summary
Former Finance Minister Dr. T.M. Thomas Isaac criticized the Sudha Pillai Committee report on KIIFB, alleging it wrongly targets the LDF government with corruption claims. He explained that the decision to acquire the controversial land was originally taken during the previous UDF regime and was merely formally approved by the incoming LDF government.






