"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
‘മുസ്ലീങ്ങൾ കേരളം വിട്ടുപോകണമെന്ന് പറഞ്ഞിട്ടില്ല’; വിവാദ കമന്റിൽ വിശദീകരണവുമായി ദിയ കൃഷ്ണ | Diya Krishna controversial comment   •  ‘ശബരിമല ഒരുക്കങ്ങളിൽ യാതൊരു ആശങ്കയും വേണ്ട’: K ജയകുമാർ; പമ്പയിലെ ഇരുമുടിക്കെട്ട് വിവാദത്തിൽ കൈമലർത്തി | Devaswom Board President   •  ‘ഒരു സർക്കാർ ഉത്തരവെങ്കിലും എടുത്തു നോക്കണ്ടേ, സുധാ പിള്ള സീനിയർ ഉദ്യോഗസ്ഥയായിരുന്ന ആളല്ലേ’: KIIFB വിവാദത്തിൽ തോമസ് ഐസക് | Thomas Isaac   •  ‘മുഖ്യമന്ത്രിയെന്ന നിലയിലും സഹോദരനെന്ന നിലയിലും പരാജയം’; ജഗൻ റെഡ്ഡിക്കെതിരെ ചന്ദ്രബാബു നായിഡു | Chandrababu Naidu attacks Jagan Reddy   •  ജാമിയ മില്ലിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും ഏറ്റുമുട്ടി; ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി | Jamia Millia Islamia student protest   •  

‘ശബരിമല ഒരുക്കങ്ങളിൽ യാതൊരു ആശങ്കയും വേണ്ട’: K ജയകുമാർ; പമ്പയിലെ ഇരുമുടിക്കെട്ട് വിവാദത്തിൽ കൈമലർത്തി | Devaswom Board President

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

Devaswom Board President

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പത്തനംതിട്ട: ശബരിമല തീർത്ഥാടന ഒരുക്കങ്ങളിൽ യാതൊരുവിധ ആശങ്കയും വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഒരുക്കങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.(Devaswom Board President Jayakumar On Sabarimala Preparations And Pamba Dhoti Controversy)

വരാനിരിക്കുന്ന നവംബർ പത്തിന് ഉള്ളിൽ എല്ലാ നിർമ്മാണ പ്രവൃത്തികളും പൂർത്തിയാക്കുമെന്നും, മരാമത്ത് ജോലികളുടെ നിലവാരം കർശനമായി പരിശോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എങ്ങനെയെങ്കിലും പണികൾ തീർത്തു പോകാം എന്ന് കരുതേണ്ടെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തീർത്ഥാടകർക്കായി അരവണ, അപ്പം എന്നിവയുടെ കരുതൽ സ്റ്റോക്ക് നിർമ്മാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഏറെ ചർച്ചയായ വെർച്വൽ ക്യൂ ബുക്കിംഗ് എണ്ണത്തിന്റെ കാര്യത്തിൽ പൊലീസുമായി ആലോചിച്ച് പിന്നീട് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. തമിഴ്നാട് സർക്കാർ റേഷൻ വഴി സൗജന്യമായി നൽകിയ പൊങ്കൽ മുണ്ടുകൾ പമ്പയിലെ ദേവസ്വം ബോർഡിന്റെ കെട്ടുനിറ കേന്ദ്രത്തിലെ ഇരുമുടിക്കെട്ടുകളിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കെ. ജയകുമാർ കൈമലർത്തി. സംഭവത്തിൽ തനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Story Summary

Travancore Devaswom Board President K. Jayakumar assured that all Sabarimala preparations will be completed by November 10, warning against compromised construction quality. Meanwhile, he shrugged off the controversy regarding Tamil Nadu government’s free Pongal dhotis being found inside Irumudikettus at Pamba counters, stating he could not do much about it.

Get more updates from Pudukad News on Google