സെർവർ തകരാർ തുടരുന്നു; കാലിക്കറ്റ് സർവകലാശാലയിലെ തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു | Calicut University exam postponement

Current: മലയാളം

കോഴിക്കോട്: നെറ്റ്വർക്ക് തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. വ്യാഴാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് സർവകലാശാലയുടെ സെർവർ തകരാറിലായത്. ഇതേത്തുടർന്ന് വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളും നേരത്തെ മാറ്റിവെച്ചിരുന്നു. (Calicut University exam postponement)
തിങ്കളാഴ്ച മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. അതേസമയം, ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾക്ക് മാറ്റമില്ല. ഇവ നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കും. സെർവർ തകരാർ പരിഹരിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും സർവകലാശാല അറിയിച്ചു.
Summary: Calicut University has postponed its Monday examinations because a server failure caused by severe lightning on Thursday remains unresolved. Revised dates will be announced later, while internal, practical and viva examinations will proceed as scheduled.






