"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

തെറ്റായ ദിശയില്‍ വന്ന വാഹനം പാഞ്ഞുകയറി; വയനാട്ടില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, സഹോദരന് പരിക്ക്

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ സഹോദരനൊപ്പം റോഡരികിലൂടെ നടന്നുപോയ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു.

തെറ്റായ ദിശയില്‍ വന്ന വാഹനം കുട്ടികള്‍ക്ക് നേരെ പാഞ്ഞു കയറുകയായിരുന്നു.

മാനന്തവാടി – കല്ലോടി റോഡില്‍ രണ്ടേനാലില്‍ പന്നിച്ചാല്‍ പടിഞ്ഞാറെപ്പുത്തന്‍പ്പുരയില്‍ രാജേഷിന്റെയും സ്വപ്നയുടെയും മകള്‍ ദിവ രാജേഷ് (11) ആണ് മരിച്ചത്.

 മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ഏഴു വയസ്സുകാരനായ അനിയന്‍ ഡെറിക്കിനൊപ്പം ദിവ ട്യൂഷനു പോകുന്നതിനിടെയാണ് അപകടം.

 മാനന്തവാടി രണ്ടേനാലില്‍ ട്യൂഷന് പോകുകയായിരുന്ന കുട്ടികള്‍ക്ക് നേരെ വാഹനം പാഞ്ഞുകയറുകയായിരുന്നു.

 അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടിയിലേക്ക് റോഡിന്റെ ഇടതുവശത്തു കൂടി പോകേണ്ട വാഹനം നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്തു കൂടി പോയി കുട്ടികളെ പിന്നില്‍ നിന്ന് ഇടിച്ച് തെറിപ്പിക്കു കയായിരുന്നു.

എതിരെ വന്ന ഇരുചക്രവാഹനത്തിലും ഇടിച്ച ശേഷമാണ് വാഹനം നിന്നത്

Get more updates from Pudukad News on Google