"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

കെ.സി.സി കുവൈറ്റ് റീജിയൻ നേതൃസംഗമവും ഐക്യ സെമിനാറും സംഘടിപ്പിച്ചു

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കുവൈറ്റ് സിറ്റി: കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ നേതൃസംഗമവും ഐക്യൂമിനിക്കൽ സെമിനാറും (Leaders Conference & Unity Seminar) സംഘടിപ്പിച്ചു.

 കെ.സി.സി പ്രസിഡന്റ് റവ. ഡോ. ഫാ. ബിജു പാറയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ  വിവിധ വിഷയങ്ങളിൽ പ്രബന്ധ അവതരണങ്ങൾ നടന്നു.  റവ. അനീഷ് സ്കറിയ: “രാഷ്ട്രീയ പ്രതിസന്ധികളുടെ നടുവിൽ സുവിശേഷ ജീവിതവും പ്രവർത്തനവും – പ്രശ്നങ്ങളും പരിഹാരവും” എന്ന വിഷയത്തിൽ സംസാരിച്ചു. 

 റവ. ജെഫിൻ വർഗീസ്: “സാമ്പത്തിക പ്രതിസന്ധികളുടെ നടുവിൽ ദേവാലയങ്ങളുടെ പ്രവർത്തനങ്ങൾ – പ്രശ്നങ്ങളും പരിഹാരവും” എന്ന വിഷയത്തിൽ വിഷയാവതരണം നടത്തി. റവ. ബിബിൻ ജോർജ്ജ്: “വിശ്വാസികളുടെ ജീവിത പ്രശ്നങ്ങളും വിശ്വാസ മരവിപ്പും – പ്രശ്നങ്ങളും പരിഹാരവും” എന്ന വിഷയം അവതരിപ്പിച്ചു.

റവ. സിബി പി. ജെ.: “സാമൂഹിക മാധ്യമങ്ങൾ ആത്മീയ ജീവിതത്തിൽ – നന്മകളും തിന്മകളും” എന്ന വിഷയത്തിൽ സംസാരിച്ചു.  

എൻ.ഇ.സി.കെ കോമൺ കൗൺസിൽ അംഗം സജു വി. തോമസ് ആശംസാ പ്രസംഗം നടത്തി. ചടങ്ങിൽ പുതിയ വികാരിമാർക്കുള്ള സ്വീകരണത്തിന് ഷിജോ തോമസ്, ലിനു സാമുവൽ എന്നിവർ നേതൃത്വം നൽകി.

 ഡിക്കൻ സന്തോഷ് മാത്യു, സെക്രട്ടറി അജോഷ് മാത്യു ട്രഷാറർ സിബു അലക്സ് ചാക്കോ സെമിനാറിന്റെ കൺവീനറായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

Get more updates from Pudukad News on Google