"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

‘ഗവർണർ പോകുന്ന പോക്കില്‍ ഇതുവരെ നടത്തിയ നിയമവിരുദ്ധ ഇടപെടലുകളുടെ തുടര്‍ച്ചയായുള്ള ശിപാർശ, സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും’: PSC വിഷയത്തിൽ പിണറായി വിജയൻ | Pinarayi Vijayan

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

Pinarayi Vijayan

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) ചെയർമാനെയും അംഗങ്ങളെയും പദവിയിൽ നിന്ന് നീക്കാൻ ഗവർണർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശ നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാനമൊഴിയുന്ന ഗവർണർ പോകുന്ന പോക്കിൽ നടത്തുന്ന അമിതാധികാര പ്രവണതയാണിതെന്നും, സംസ്ഥാന ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയാണ് ഇതിന് പിന്നിലെന്നും പിണറായി ആഞ്ഞടിച്ചു.(Pinarayi Vijayan Slams Kerala Governor Recommendation On PSC Removal Article 317)

സംസ്ഥാന ഫെഡറൽ അധികാരങ്ങളിൽ കടന്നുകയറാൻ കേന്ദ്ര സർക്കാരിന്റെ ഏജന്റായി ഗവർണറെ ഉപയോഗിക്കുന്ന ബി.ജെ.പി നയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണറുടെ ശുപാർശ പൂർണ്ണമായും നിയമവിരുദ്ധമാകുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ആർട്ടിക്കിൾ 316 (2) പ്രകാരം പി.എസ്.സി അംഗങ്ങളുടെ കാലാവധി 6 വർഷമായി ഭരണഘടന നിർണ്ണയിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 317 പ്രകാരം ഒരു അംഗത്തെ മാറ്റണമെങ്കിൽ അവരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനത്തെക്കുറിച്ച് സുപ്രീം കോടതി വിചാരണ നടത്തി റിപ്പോർട്ട് സമർപ്പിക്കണം. അത്തരമൊരു അന്വേഷണമോ ശുപാർശയോ ഇല്ലാതെ രാഷ്ട്രപതിക്ക് പോലും നേരിട്ട് നടപടിയെടുക്കാനാകില്ല.

ആർട്ടിക്കിൾ 163 പ്രകാരം ഗവർണർ മന്ത്രിസഭയുടെ ഉപദേശനിർദ്ദേശങ്ങൾക്ക് അനുസൃതമായി മാത്രമേ പ്രവർത്തിക്കാവൂ എന്ന് ഭരണഘടന കൽപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്വന്ത നിലയിൽ ശുപാർശ നൽകാൻ ഗവർണർക്ക് യാതൊരു സ്വതന്ത്ര അവകാശവുമില്ല. കഴിഞ്ഞ 10 വർഷത്തിനിടെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് കേരള പി.എസ്.സി സുതാര്യമായി നിയമനം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറുടെ ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനാണ് ഭരിക്കുന്നവർ ഉദ്ദേശിക്കുന്നതെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

Story Summary

Pinarayi Vijayan strongly condemned the Governor’s recommendation to the President for removing the Kerala PSC Chairman and members, terming it an unconstitutional abuse of power. Citing Articles 316, 317, and 163 of the Indian Constitution, Pinarayi Vijayan stated that a PSC member cannot be removed without a Supreme Court inquiry, calling the Governor’s move a politically motivated attempt to tarnish the recruitment body.

Get more updates from Pudukad News on Google