"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

വന്ദേഭാരത് സർവീസിൽ മാറ്റം; ഒക്ടോബർ 27ന് എറണാകുളം–തൃശ്ശൂർ റൂട്ടിൽ സർവീസ് റദ്ദാക്കി

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് ജോലികൾ നടക്കുന്നതിനാൽ ഒക്ടോബർ 27 ചൊവ്വാഴ്ച ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസിൽ മാറ്റം. ട്രെയിൻ ഭാഗികമായി റദ്ദാക്കിയതായും ചില സർവീസുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.

കെഎസ്ആർ ബെംഗളൂരുവിൽനിന്ന് എറണാകുളം ജങ്ഷനിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് (26651) ചൊവ്വാഴ്ച തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശ്ശൂരിനും എറണാകുളത്തിനും ഇടയിലുള്ള സർവീസ് റദ്ദാക്കിയിട്ടുണ്ട്.

തിരിച്ച് എറണാകുളം ജങ്ഷനിൽനിന്ന് കെഎസ്ആർ ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് (26652) ചൊവ്വാഴ്ച തൃശ്ശൂരിൽനിന്നായിരിക്കും യാത്ര ആരംഭിക്കുക. എറണാകുളം–തൃശ്ശൂർ റൂട്ടിൽ സർവീസ് ഉണ്ടായിരിക്കില്ല. വൈകിട്ട് 3.20ന് ട്രെയിൻ തൃശ്ശൂരിൽനിന്ന് പുറപ്പെടും.

യാത്രക്കാർ ട്രെയിൻ സർവീസിലെ മാറ്റങ്ങൾ ശ്രദ്ധിച്ച് യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ അറിയിച്ചു.

Get more updates from Pudukad News on Google