ആലപ്പുഴ മെഡിക്കല്‍ കോളേജ് ന്യൂറോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പക്ഷാഘാത ബോധവൽക്കരണ സെമിനാർ 26ന്

🌐 Select your Language:
Current: മലയാളം
Current: മലയാളം

അമ്പലപ്പുഴ: ആലപ്പുഴ ഗവ: റ്റി. ഡി. മെഡിക്കൽ കോളേജ് ന്യൂറോളജി വകുപ്പിൻ്റെ നേതൃത്വത്തിൽ പക്ഷാഘാത ബോധവൽക്കരണ സെമിനാർ തിങ്കളാഴ്ച സൂപ്പർ സ്പെഷ്യാലിറ്റിബ്ലോക്ക് എസ്. എസ്. ബീകോൺഫ്രൻസ് ഹാളിൽ രാവിലെ 10.30 ന് ജില്ലാ കളക്ടർ ഷാജി വി നായർ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൾ ഡോ. പി. ഇ. ഷാനിമോൾ അദ്ധ്യക്ഷത വഹിക്കും.
രാവിലെ 8 ന് മെഡിക്കൽ കോളേജിൻ നിന്നു വാക്കത്തോൺ സംഘടിപ്പിക്കുമെന്ന് ന്യൂറോ മെഡിസിൻ മേധാവി ഡോ. സി.വി. ഷാജി അറിയിച്ചു.
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് മുൻപ്രിൻസിപ്പാൾ ഡോ. ബി. പദ്മകുമാർ, പരുമല സെൻ്റ് ജോർജ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ സ്ട്രോക്ക് ആൻ്റ് ഇൻ്റർ വെൻഷണൽ ന്യൂറോളജിസ്റ്റ് ഡോ. വിശാൽവി. പണിക്കർ എന്നിവർ വിഷയാവതരണം നടത്തും. വി.വിധ വകുപ്പ് മേധാവികൾ പങ്കെടുക്കും.
Get more updates from Pudukad News on Google






