തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇറാന് എതിരെയുള്ള സൈനിക നീക്കത്തെച്ചൊല്ലി ഇസ്രായേലിൽ കടുത്ത ഭിന്നത; പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൈനിക മേധാവിയും തമ്മിൽ തുറന്ന ഏറ്റുമുട്ടൽ

Current: മലയാളം

ടെല്‍ അവീവ്: ഇസ്രായേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇറാന് എതിരെയുള്ള സൈനിക നടപടിയെച്ചൊല്ലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രായേല്‍ പ്രതിരോധ സേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീറും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസം ഉടലെടുത്തതായി റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 27-ന് നടക്കുന്ന നിര്‍ണായക വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, രാഷ്ട്രീയ നേതൃത്വത്തിന്റെ നീക്കങ്ങള്‍ അപ്രതീക്ഷിതമായൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയിലാണ് സൈനിക നേതൃത്വം.
ചാനല്‍ 12 ലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് യാരോണ്‍ അവ്രഹാമാണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് സൈനിക നടപടിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ഇയാല്‍ സമീറിന് ലഭിച്ചെങ്കിലും, ഇത് നടപ്പിലാക്കുന്നതിന് മുന്‍പ് വിശദമായ ചര്‍ച്ച വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ, നിര്‍ദ്ദേശിക്കപ്പെട്ട നീക്കവുമായി മുന്നോട്ട് പോകുന്നതിന് മുന്‍പ് രാഷ്ട്രീയ നേതാക്കളുടെ ഒപ്പോടുകൂടിയ നിയമപരമായ രേഖാമൂലമുള്ള അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.






