"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

‘ഖാർഗെയുടെ പരാമർശം രാഷ്ട്രീയ അധഃപതനം, ഏറെ ദൗർഭാഗ്യകരം’: രൂക്ഷ വിമർശനവുമായി രാജ്‌നാഥ് സിംഗ് | Rajnath Singh

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

Rajnath Singh

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾ ‘അത്യന്തം നിർഭാഗ്യകരം’ എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കോൺഗ്രസ് പാർട്ടി രാഷ്ട്രീയമായി മാത്രമല്ല, ആശയപരമായും തകർന്നു തരിപ്പണമായി എന്നതിന്റെ തെളിവാണ് ഈ അധപതിച്ച വാക്കുകളെന്നും അദ്ദേഹം തുറന്നടിച്ചു.(Rajnath Singh Slams Mallikarjun Kharge Over PM Modi Remarks)

ബിഹാറിലെ പട്നയിൽ നടന്ന ചടങ്ങിലാണ് വിവാദപരമായ സംഭവം അരങ്ങേറിയത്. ബിഹാറിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീകൃഷ്ണ സിംഗിന്റെ 139-ാം ജന്മവാർഷിക ആഘോഷത്തിനിടെ ഖാർഗെ പ്രസംഗിക്കുമ്പോൾ, സദസ്സിലിരുന്നൊരാൾ “മോദി എങ്ങോട്ടും പോകില്ല” എന്ന് വിളിച്ച് പറഞ്ഞു. ഇതിൽ പ്രകോപിതനായ ഖാർഗെ “മോദിയുടെ പിതാവ് പോലും പോകും” എന്ന് പരസ്യമായി അധിക്ഷേപിക്കുകയായിരുന്നു. ഖാർഗെയുടെ പരാമർശത്തെ ശക്തമായി അപലപിച്ചുകൊണ്ട് രാജ്‌നാഥ് സിംഗ് മാധ്യമങ്ങളോട് സംസാരിച്ചു.

“രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരത്തെ മുറിവേൽപ്പിക്കുന്നതാണ് കോൺഗ്രസ് അധ്യക്ഷന്റെ വാക്കുകൾ. ഒരു വലിയ ദേശീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷ പദവിയിലിരിക്കുന്ന വ്യക്തിയിൽ നിന്ന് കുറച്ചുകൂടി ഗൗരവവും സംയമനവും ഉത്തരവാദിത്തമുള്ള പെരുമാറ്റവുമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള നേതാവ് ഇത്തരം താഴ്ന്ന തരം ഭാഷ പ്രയോഗിക്കുന്നത് പദവിയുടെ മാന്യതയ്ക്ക് നിരക്കാത്തതാണ്. കോൺഗ്രസിന്റെ രാഷ്ട്രീയ സംസ്കാരം എത്രത്തോളം അധഃപതിച്ചു എന്നതിന്റെ തെളിവാണിത്,” രാജ്‌നാഥ് സിംഗ് പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും കൃത്യമായ സമയത്ത് അവർ കോൺഗ്രസിന് തക്കതായ മറുപടി നൽകുമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.

Story Summary

Defence Minister Rajnath Singh heavily criticized Congress President Mallikarjun Kharge over his derogatory remarks against PM Narendra Modi at an event in Patna. Singh stated that Kharge’s controversial statements reflect not just a political downfall of the Congress party but an ideological one as well.

Get more updates from Pudukad News on Google