"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

മാസപ്പടിക്കേസ്: പിണറായിക്ക് ആശ്വാസമേകി വിജിലൻസ് അന്വേഷണം തടഞ്ഞ് ഹൈക്കോടതി, അപ്പീൽ ഫയലിൽ സ്വീകരിച്ചു | CMRL Case

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

CMRL Case

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: സിഎംആർഎൽ മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു. പിണറായി വിജയൻ നൽകിയ അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസിലെ എഫ്.ഐ.ആറിലെ തുടർനടപടികളും അന്വേഷണവും നിർത്തിവെക്കാൻ നിർദേശിച്ചു.(CMRL Case Kerala High Court Stays Vigilance Probe Against Pinarayi Vijayan)

കേസിൽ നവംബർ 25-ന് വിശദമായ വാദം കേൾക്കൽ ആരംഭിക്കും. സിംഗിൾ ബെഞ്ച് ഉത്തരവിൽ വലിയ തോതിലുള്ള പിഴവുകളുണ്ടെന്നും ഉത്തരവ് റദ്ദാക്കണമെന്നും മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കോടതിയിൽ വാദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ പ്രാഥമിക അന്വേഷണത്തിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ച് നടപടികൾ പുരോഗമിക്കവെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് അഡ്വക്കറ്റ് ജനറലും വ്യക്തമാക്കി.

മുദ്രവെച്ച കവറിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ചിന്റെ നടപടി അപക്വമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന ഡയറി ലഭിച്ചിട്ടുണ്ടെന്നും ഇതിൽ മുൻ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരുകളുണ്ടെന്നും ഇ.ഡി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.

Story Summary

The Kerala High Court Division Bench has stayed the single bench order directing a Vigilance probe against Chief Minister Pinarayi Vijayan in the CMRL monthly payment case. Accepting Pinarayi Vijayan’s appeal, the court halted all further proceedings on the FIR and scheduled the final hearing for November 25.

Get more updates from Pudukad News on Google