‘രാഹുൽ ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് ഖാർഗെ മോദിക്കെതിരെ സംസാരിച്ചത്’: ജിതൻ റാം മാഞ്ചി | Jitan Ram Manjhi

Current: മലയാളം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ രാഹുൽ ഗാന്ധിയെ സന്തോഷിപ്പിക്കാനും ജനപ്രീതിക്കും വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി. കോൺഗ്രസിന്റെ നിരാശയിൽ നിന്നാണ് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നതെന്നും രാഷ്ട്രീയ മൂല്യങ്ങളെ കാറ്റിൽ പറത്തുന്ന സമീപനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Jitan Ram Manjhi Slams Mallikarjun Kharge Over PM Modi Remarks)
ബിഹാറിലെ പട്നയിൽ ആദ്യ മുഖ്യമന്ത്രി ശ്രീകൃഷ്ണ സിംഗിന്റെ 139-ാം ജന്മവാർഷിക ആഘോഷ ചടങ്ങിലാണ് വിവാദ സംഭവം ഉണ്ടായത്. എസ് ഐ ആറിൽ അപാകതകൾ വരുത്തിയവരെ ജയിലിലടയ്ക്കുമെന്ന് ഖാർഗെ പ്രസംഗിക്കുമ്പോൾ, “മോദി എങ്ങോട്ടും പോകില്ല” എന്ന് സദസ്സിലിരുന്നൊരാൾ ഉറക്കെ വിളിച്ച് പറഞ്ഞു.
ഇതിൽ സഹിഷ്ണുത നഷ്ടപ്പെട്ട് “മോദിയുടെ പിതാവ് പോലും പോകും” എന്ന് ഖാർഗെ വേദിയിൽ നിന്ന് മറുപടി നൽകുകയായിരുന്നു. ഇത്തരം പരാമർശങ്ങൾ ഒരു മുതിർന്ന നേതാവിന് ചേർന്നതല്ലെന്നും കോൺഗ്രസിന്റെ തകർച്ചയെയാണ് ഇത് കാണിക്കുന്നതെന്നും ജിതൻ റാം മാഞ്ചി മാധ്യമങ്ങളോട് പറഞ്ഞു.
Story Summary
Union Minister Jitan Ram Manjhi hit out at Congress President Mallikarjun Kharge over his derogatory comments against Prime Minister Narendra Modi, stating they were made out of frustration and aimed at pleasing Rahul Gandhi. Manjhi added that such statements reduce political values for cheap popularity.






