"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

‘മാപ്പ് പറയണം’: മോദിയുടെ പിതാവിനെതിരായ പരാമർശത്തിൽ ഖാർഗെയുടെ വസതിക്ക് മുന്നിൽ BJP പ്രതിഷേധം | Delhi BJP Protests

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

Delhi BJP Protests

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് ഡൽഹി ബി.ജെ.പി ഖാർഗെയുടെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധ മാർച്ച് നടത്തി. ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി നേതാക്കളും പ്രവർത്തകരും ആവശ്യപ്പെട്ടു.(Delhi BJP Protests Near Mallikarjun Kharge Residence Demanding Apology)

രാജാജി മാർഗിലെ ഖാർഗെയുടെ വസതിയിലേക്ക് സേനാ ഭവൻ സർക്കിളിൽ നിന്നും മാർച്ച് നടത്തിയ പ്രതിഷേധക്കാരെ ഡൽഹി പോലീസ് തടഞ്ഞു. പട്നയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിക്കെതിരെ ഖാർഗെ നടത്തിയ പരാമർശത്തിൽ രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ ബി.ജെ.പി ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു മാർച്ചുകൾ.

ബിഹാറിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീകൃഷ്ണ സിംഗിന്റെ 139-ാം ജന്മവാർഷിക ആഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് വിവാദ സംഭവം ഉണ്ടായത്. പ്രസംഗത്തിനിടെ സദസ്സിലിരുന്നൊരാൾ “മോദി എങ്ങോട്ടും പോകില്ല” എന്ന് വിളിച്ച് പറഞ്ഞപ്പോൾ, “മോദിയുടെ പിതാവ് പോലും പോകും” എന്ന് ഖാർഗെ തിരികെ പറയുകയായിരുന്നു. ഈ പരാമർശത്തിനെതിരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കൾ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.

Story Summary

Delhi BJP leaders and workers held a massive protest march toward Congress President Mallikarjun Kharge’s residence in New Delhi following his controversial remarks against PM Narendra Modi. Protesters demanded an immediate apology from both Kharge and Leader of Opposition Rahul Gandhi, leading to nationwide political stir and protests.

Get more updates from Pudukad News on Google